യുവ മോഡെലുകളെ വാഗ്ദാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയും അശ്ലീല സിനിമകളില്‍ അഭിനയിപ്പിച്ചു; യുവ നടി അറസ്റ്റില്‍, രാജ് കുന്ദ്ര കേസുമായി ബന്ധമുണ്ടോയെന്നും സംശയം
Aug 1, 2021, 15:09 IST
കൊല്‍ക്കത്ത: (www.kvartha.com 01.08.2021) മോഡെലുകളെയും സിനിമാമോഹികളെയും ഉപയോഗിച്ച് പോണ്‍ റാകെറ്റ് നടത്തിയെന്ന കേസില്‍ ബംഗാളി നടി നന്ദിത ദത്ത അറസ്റ്റില്‍. സിനിമയിലും മോഡെലിംങ് രംഗത്തും അവസരം നല്‍കാമെന്ന വാഗ്ദാനങ്ങള്‍ നല്‍കിയും പിന്നീട് ഭീഷണിപ്പെടുത്തിയുമായിരുന്നു നടി യുവതീയുവാക്കളെ അശ്ലീല വിഡിയോകളില്‍ അഭിനയിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. നന്ദിതയുടെ കൂട്ടാളിയായ മൈനാക് ഘോഷും അറസ്റ്റിലായിട്ടുണ്ട്.
ഡംഡമിലെയും നക്താലയിലെയും വീടുകളില്‍ നിന്നാണ് നന്ദിതയും മൈനാകും അറസ്റ്റിലായത്. സമാനമായി വഞ്ചിക്കപ്പെട്ട രണ്ട് മോഡെലുകള്‍ ജൂലൈ 26ന് ന്യൂടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ബാലിഗഞ്ച് സ്റ്റുഡിയോയില്‍ വെച്ച് ഒരിക്കല്‍ തന്റെ വസ്ത്രമില്ലാത്ത വിഡിയോ ചിത്രീകരിച്ചതായാണ് ഒരാള്‍ പരാതിപ്പെട്ടത്. ന്യൂടൗണ്‍ ഹോടെലില്‍ വെച്ച് ഇതേ സംഘം തന്നെ അശ്ലീല വിഡിയോയില്‍ അഭിനയിപ്പിച്ചതായി രണ്ടാമത്തെ മോഡെല്‍ പരാതി നല്‍കി. അറസ്റ്റിലായ പ്രതികളെ ഒരാഴ്ച പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ സോഫ്റ്റ് പോണ്‍ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദിത നീലച്ചിത്രമേഖലയില്‍ സ്‌ക്രീന്‍ നാമമായ 'നാന്‍സി ഭാഭി ' എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
അടുത്തിടെ ന്യൂടൗണ്‍, സാള്‍ട്‌ലേക് എന്നിവിടങ്ങളില്‍ നിന്ന് പൊലീസ് പോണ്‍ റാകെറ്റുമായി ബന്ധപ്പെട്ട ഫോടോഗ്രാഫറെയും മേകപ് ആര്‍ടിസ്റ്റിനെയും അറസ്റ്റ് ചെയ്തിരുന്നു. പണവും പ്രശസ്തിയും ആഗ്രഹിക്കുന്ന മധ്യവര്‍ഗ കുടുംബത്തിലെ പെണ്‍കുട്ടികളെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് സംഘം വലയിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും അശ്ലീല വിഡിയോകള്‍ വിറ്റിട്ടുണ്ടോ എന്നും വലിയ റാകെറ്റിലെ അംഗങ്ങളാണോയെന്നും പ്രതികള്‍ക്ക് രാജ് കുന്ദ്ര കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബോളിവുഡില്‍ നീലച്ചിത്ര നിര്‍മാണ കേസില്‍ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര ഈയിടെ അറസ്റ്റിലായിരുന്നു. ഫെബ്രുവരിയില്‍ മുംബൈ പൊലീസിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് രാജ് കുന്ദ്രയെ ഈ മാസം അറസ്റ്റ് ചെയ്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.