Review | ഗുമസ്തൻ: അതിശയിപ്പിക്കുന്ന ത്രില്ലർ; അപ്രതീക്ഷിതമായ ട്വിസ്റ്റുകളും മികച്ച കഥയും 

 
A Thrilling Newcomer: 'Gumasthan' Review
A Thrilling Newcomer: 'Gumasthan' Review

Image Credit: Facebook / Dileesh Pothan

● ജെയ്സ് ജോസ്, ദിലീഷ് പോത്തൻ എന്നിവരുടെ അഭിനയം ഏറെ ശ്രദ്ധേയം.
● അപ്രതീക്ഷിതമായ ട്വിസ്റ്റുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
● ഗുമസ്തൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ജെയ്സ് ജോസാണ്.

റോക്കി എറണാകുളം

(KVARTHA) അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രം 'ഗുമസ്തൻ' തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. ഒരു കിടിലൻ ക്രൈം ത്രില്ലെർ പടം എന്ന് ഈ സിനിമയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. അമൽ കെ ജോബി ആദ്യമായിട്ട് സംവിധാനം ചെയ്യുന്ന സിനിമയാണെങ്കിലും ഈ സിനിമ എടുത്തത് ഒരു പുതുമുഖ സംവിധായകൻ ആണെന്ന് തോന്നുകയെ ഇല്ല.  അത്രക്കും കിടു ആയിരുന്നു പടത്തിന്റെ മേക്കിങ്. വളരെ നല്ലൊരു ത്രില്ലർ, പടം എവിടെയും സ്ലോ ആവുന്നില്ല, ആദ്യവസാനം ത്രില്ലിങ് ആയിട്ടാണ് പടം നീങ്ങുന്നത്. 

പടത്തിലെ കാസ്റ്റിംഗ് പൊളി ആയിരുന്നു. ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ജെയ്‌സ് ജോസ്, അസീസ്, ഷാജു, പ്രശാന്ത്  അലക്സാണ്ടർ, റോണി ഡേവിഡ് തുടങ്ങി ഒരുപാട് പേരുണ്ട് പടത്തിൽ. പക്ഷേ ഏറ്റവും കൂടുതൽ സ്കോർ ചെയ്യുന്നത് ജെയ്‌സിന്റെയും ദിലീഷ് പോത്തന്റേയും കഥാപാത്രങ്ങൾ ആണ്. വളരെ ഒരു മിസ്റ്ററി സ്വഭാവം ആദ്യം മുതൽ പടം നിലനിർത്തി പോവുന്നുണ്ട്. പടത്തിൽ നമ്മൾ വിചാരിക്കുന്ന രീതിയിൽ ഒന്നുമല്ല കഥ പോവുന്നത്, അതാണ് ഏറ്റവും പ്രധാന ഹൈലൈറ്റ്. ഒരിടത്ത് പോലും ഊഹിക്കാൻ പറ്റാത്ത തിരക്കഥ തന്നെയാണ് ഗുമസ്തന്റെ ഏറ്റവും വലിയ പ്ലസ്. 

അത് കൊണ്ട് തന്നെ ട്വിസ്റ്റുകൾ എല്ലാം വൻ ഇമ്പാക്ട് ആയിരുന്നു. പ്രത്യേകിച്ച് ആദ്യ പകുതിയിൽ വരുന്ന ഒരു കിടിലൻ ട്വിസ്റ്റ് ഉണ്ട്. നവാഗതനായ റിയാസ് ഇസ്മത് ആണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. അഭിനയിച്ച എല്ലാവരും ഗംഭീരം ആയിരുന്നു. ദിലീഷ് പോത്തൻ, ബിബിൻ ജോർജ്, അസീസ് പോലുള്ള ആക്റ്റേഴ്സ് ഉണ്ടെങ്കിലും ഷാജു ശ്രീധർ, ജെയിസ് ജോസ് എന്നിവരുടെ പ്രകടനം ആണ് എടുത്തു പറയേണ്ടത്. സിനിമയിലെ സെൻട്രൽ കഥാപാത്രങ്ങളും അവരാണെന്ന് തന്നെ പറയാം. പ്രത്യേകിച്ച് ഗുമസ്തൻ എന്ന ടൈറ്റിൽ റോളിൽ വരുന്ന ജെയിസ് ജോസ് വരുന്ന സീൻ. 

ഗുമസ്തനായി ജോലി ചെയ്യുന്ന (ജെയിസ് ജോസ്) അദ്ദേഹത്തിനു നേരിടേണ്ടി വരുന്നൊരു സംഭവവും തുടർന്നുള്ള അന്വേഷണങ്ങളും ആണ് ഈ സിനിമയുടെ  ഇതിവൃത്തം. അവസാനം വരെ നില നിർത്തി കൊണ്ട് പോകുന്ന ആകാംക്ഷ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അത് വിജയമായി  എന്ന് തന്നെ പറയണം.  ഈ ചിത്രത്തിൽ ആൻഡ്രൂസ് പള്ളിപ്പാടൻ എന്ന ഗുമസ്തനെയാണ് ജെയ്സ് ജോസ് അവതരിപ്പിക്കുന്നത്. അഭിനയരംഗത്ത് സജീവമായ ജയ്സിന്‍റെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നു കൂടിയാണിത്. വർഷങ്ങളോളം നിയമജ്ഞരോടൊപ്പം പ്രവർത്തിച്ച ഒരു ഗുമസ്തന്റെ കൗശലവും കുതന്ത്രങ്ങളും പ്രമാദമായ ഒരു കേസിനെ നിർണായകമായ വഴിത്തിരിവുകളിലേക്ക് നയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 

'A brutal criminal beyond the law' എന്ന ടാഗ് ലൈനോട് ആണ് ചിത്രം എത്തുന്നത്. പുതുമുഖം നീമ മാത്യുവാണ് നായിക. പ്രധാന താരങ്ങൾക്കൊപ്പം ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ്, മക്ബുൽ സൽമാൻ, ജോയ് ജോൺ ആന്റണി, ഫൈസൽ മുഹമ്മദ്‌, സുന്ദര പാന്ധ്യൻ, സ്മിനു സിജോ, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീർ, സുധീഷ് തിരുവമ്പാടി, സ്റ്റീഫൻ മാത്യു, ലുലു ഷെഹീൻ, അലക്സ് കുര്യൻ, രജീഷ് കെ സൂര്യ, രാജേഷ് മേനോൻ, മച്ചാൻ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാൻ റാവുത്തർ, ഡോണാൾഡ് ജോയ്, ജീമോൻ ജോർജ്, പ്രണവ്, മഞ്ജു ഷെറിൻ, ജിൻസി ചിന്നപ്പൻ എൽദോ രാജു, അനീറ്റ ജോഷി,നന്ദു പൊതുവാൾ, ടൈറ്റസ് ജോൺ തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. 

സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നിർവഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയത് ബിനോയ്‌ എസ് പ്രസാദ്. പ്രശസ്ത ക്യാമറമാൻ എസ് കുമാറിന്റെ മകൻ, കുഞ്ഞുണ്ണി എസ് കുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ഈ സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ ആർ, പ്രൊജക്റ്റ്‌ ഡിസൈനർ നിബിൻ നവാസ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഈ കൊല്ലം ട്വിസ്റ്റ്‌ കൊണ്ട് ഞെട്ടിച്ച കിഷ്കിന്ധാ കാണ്ഡം, തലവൻ, ഗോളം എന്നീ സിനിമകളുടെ നിരയിലേക്ക് ഉള്ള പുതിയ എൻട്രി ആണ് ഗുമസ്തൻ. കിഷ്കിന്ധാ കാണ്ഡം പോലെ തന്നെ ഒരു എത്തും പിടിയും തരാത്ത രീതിയിൽ കഥ പറഞ്ഞു പോയി നമ്മളെ ഗസ്സ് ചെയ്യിച്ചോണ്ടേ ഇരുന്ന ശേഷം ഇന്റർവലിന് മുന്നേ വരുന്ന ഒരു ട്വിസ്റ്റ് ഉണ്ട്, അത് പോലെ തന്നെ ക്ലൈമാക്സ്‌ ട്വിസ്റ്റും ഒട്ടും ഊഹിക്കാൻ പറ്റുന്നതല്ലായിരുന്നു. 

മാത്രമല്ല കിഷ്കിന്ധാകാണ്ഡം പോലെ തന്നെ നമ്മൾ ഇത് വരെ കണ്ട് വന്ന ത്രില്ലർ സിനിമകളുടെ പാറ്റേൺ അല്ല ഇവിടെ. അതിന്റെ ഒരു പുതുമയും സിനിമയെ നല്ല എക്സ്പീരിയൻസ് ആക്കുന്നുണ്ട്. നല്ല മേക്കിംങ് സൈസും എഡിറ്റിംങ്ങും സൗണ്ട് ഡിപ്പാർട്ട്മെൻ്റും ഡിഒപിയുമൊക്കെ എടുത്ത് പറയേണ്ടതാണ്. ഒരു ക്വാളിറ്റി പടമാണ് ഗുമസ്തൻ. വലിയ സ്ക്രീനിൽ കാഴ്ച അർഹിക്കുന്ന ചിത്രം. 

ഓവർ ഓൾ തീയേറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന നല്ലൊരു ത്രില്ലെർ പടം. ഒരു ത്രില്ലർ എന്ന രീതിയിലും നല്ലൊരു കഥ പറയുന്ന സിനിമ എന്ന രീതിയിലും തൃപ്തിപ്പെടുത്തുന്ന തുടക്കവും അവസാനവും  നൽകുന്ന ഈ ചിത്രം സമീപകാലത്തെ മികച്ച ചിത്രമാണ്. വർകൗട്ടാകുന്ന സസ്പെൻസ് എലമെൻ്റുകളും അതിൻ്റെ പേസും വേഗതയും ആഖ്യനവുമെല്ലാം ഈ ചിത്രത്തെ നല്ലൊരനുഭവമാക്കിയിട്ടുണ്ട്. തീർച്ചയായും ഈ സിനിമ തീയേറ്ററിൽ തന്നെ പോയിരുന്ന് കണ്ട് ആസ്വദിക്കാൻ ശ്രമിക്കുക.
 

#Gumasthan #MalayalamMovie #MalayalamCinema #IndianCinema #Thriller #Suspense #Mystery #MovieReview #NewRelease

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia