അസമില്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി ആമീര്‍ ഖാന്‍

 


മുംബൈ: (www.kvartha.com 01.08.2017) അസമില്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി ബോളീവുഡ് താരം ആമീര്‍ ഖാന്‍ മാതൃകയായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കാണ് ആമീര്‍ തുക സംഭാവന ചെയ്തത്.

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാള്‍ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ആമീര്‍ ഖാന് നന്ദിയറിയിച്ചുകൊണ്ടായിരുന്നു ട്വീറ്റ്.

അസമിലും ഗുജറാത്തിലും പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആമീര്‍ ഖാന്‍ വീഡിയോയിലൂടെ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുവരെ അസമില്‍ പ്രളയത്തില്‍ 80ഓളം പേര്‍ മരിച്ചു. പ്രളയക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവര്‍ 50,000 രൂപയാണ് സഹായധനം.

അസമില്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി ആമീര്‍ ഖാന്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

UMMARY: Bollywood superstar Aamir Khan has donated Rs 25 lakh to the Assam government for its flood relief operations which has so far killed over 80 people and in the devastating catastrophe that has rendered many homeless.

Keywords: National, Flood, Aamir Khan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia