ലാക്മെ ഫാഷന്‍വീകില്‍ ഷോ സ്റ്റോപര്‍ ആയി ആം ആദ്മി പാര്‍ടി എംപി രാഘവ് ഛദ്ദ

 



ന്യൂഡെല്‍ഹി: (www.kvartha.com 28.03.2022) റാംപില്‍ ചുവടുവച്ച് എഎപി എംപി രാഘവ് ഛദ്ദ. ലാക്മെ ഫാഷന്‍വീകിലാണ് രാഘവ് ഛദ്ദ ഷോ സ്റ്റോപര്‍ ആയി എത്തിയത്. ഡിസൈനര്‍ പവന്‍ സച്ദേവിന് വേണ്ടിയാണ് രാഘവ് ഞായറാഴ്ച റാംപില്‍ ചുവടുവച്ചത്.

യുവത്വത്തിന്റെ പ്രസരിപ്പില്‍ പഴുതടച്ച പ്രവര്‍ത്തനങ്ങളിലൂടെ ആം ആദ്മി പാര്‍ടിയെ നയിച്ച് വിജയത്തില്‍ എത്തിച്ചതില്‍ പ്രമുഖ നേതാവായ രാഘവിന്റെ തന്ത്രങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്. ഇക്കഴിഞ്ഞ മാര്‍ച് 25ന് പഞ്ചാബില്‍നിന്നുള്ള രാജ്യസഭാ എംപിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. അടുത്തിടെ സമാപിച്ച സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 അംഗ സംസ്ഥാന അസംബ്ലിയില്‍ 92 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പഞ്ചാബില്‍ വന്‍ വിജയത്തോടെ അധികാരത്തിലെത്തിയത്.

രാജ്യസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും 34-കാരനായ രാഘവാണ്. 1988 നവംബര്‍ 11ന് ന്യൂഡെല്‍ഹിയിലാണ് ഛദ്ദയുടെ ജനനം. ഡെല്‍ഹി നഗരത്തിലെ മോഡേണ്‍ സ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം നേടുകയും ഡെല്‍ഹി യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടുകയും ചെയ്തു.   

ലാക്മെ ഫാഷന്‍വീകില്‍ ഷോ സ്റ്റോപര്‍ ആയി ആം ആദ്മി പാര്‍ടി എംപി രാഘവ് ഛദ്ദ


രാഷ്ട്രീയത്തിന് പിറകെ പ്രാക്ടീസ് ചെയ്യുന്ന ചാര്‍ടേഡ് അകൗണ്ടന്റ് കൂടിയാണ് അദ്ദേഹം. 2012ല്‍ ആം ആദ്മി പാര്‍ടി രൂപവത്കരിച്ചത് മുതല്‍ രാഘവ് ഛദ്ദ പാര്‍ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. 2011ല്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിവിരുദ്ധ സമരത്തിന്റെ അവസാന ഘട്ടത്തില്‍ ആം ആദ്മി പാര്‍ടി സ്ഥാപകനും കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയതാണ് തുടക്കം.   ഡെല്‍ഹി ലോക്പാല്‍ ബിലിന്റെ ഡ്രാഫ്റ്റിങ്ങില്‍ പങ്കെടുക്കാന്‍ കെജ്രിവാള്‍ ആവശ്യപ്പെട്ടു. അന്നുമുതല്‍, അദ്ദേഹം പാര്‍ടിയുടെ അവിഭാജ്യ ഘടകമാണ്. 

വാര്‍ത്താ ചാനലുകളിലെ സംവാദങ്ങളില്‍ ആപിനെ പ്രതിരോധിക്കുന്നതിലും ഛദ്ദ തിളങ്ങി. ഡെല്‍ഹിയിലെ എഎപി സര്‍കാര്‍ വിവിധ വകുപ്പുകളിലേക്ക് നിയമിച്ച ഒമ്പത് ഉപദേശകരില്‍ ഒരാളായിരുന്നു ഛദ്ദ. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍കാര്‍ ഈ ഒമ്പത് നിയമനങ്ങള്‍ റദ്ദാക്കിയപ്പോള്‍ തന്റെ സേവനങ്ങള്‍ക്ക് സര്‍കാരില്‍നിന്ന് ലഭിച്ച 2.50 രൂപ ഛദ്ദ തിരികെ നല്‍കിയത് വാര്‍ത്തയായിരുന്നു.

 

Keywords:  News, National, India, AAP, Politics, Political party, Entertainment, Lifestyle & Fashion, Top-Headlines, AAP leader Raghav Chadha turns showstopper at Lakme Fashion Week
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia