തമിഴ്‌നാട്ടില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് പീഡനപരാതി: വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി കൂടെ താമസിപ്പിച്ച് പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു; മുന്‍മന്ത്രിയായ പ്രമുഖ അണ്ണാഡിഎംകെ നേതാവിനെതിരെ നടി

 



ചെന്നൈ: (www.kvartha.com 29.05.2021) തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രശ്‌നമായി പീഡനപരാതി. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി കൂടെ താമസിപ്പിച്ച് പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തുവെന്ന് മുന്‍മന്ത്രിയായ പ്രമുഖ അണ്ണാഡിഎംകെ നേതാവിനെതിരെ നടി ശാന്തിനി. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് നടി ചെന്നൈ സിറ്റി പൊലീസ് കമിഷണര്‍ക്കു പരാതി നല്‍കി. 

രാമനാഥപുരത്തുനിന്നുള്ള പ്രമുഖ അണ്ണാഡിഎംകെ നേതാവും ജയലളിതയുടെ അടുത്ത അനുയായിയുമായിരുന്ന എം മണികണ്ഠനെതിരെയാണു നടിയുടെ തെളിവുകള്‍ നിരത്തിയുള്ള പരാതി. 
അഞ്ചുവര്‍ഷം നീണ്ടുനിന്ന ബന്ധത്തിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ചു അലസിപ്പിച്ചെന്നും ബന്ധം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് നേതാവ് ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു.

പരാതിക്ക് പിന്നാലെ തെളിവായി ഇക്കാര്യം പറയുന്ന വാട്‌സ്ആപ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോടുകളും നടി പുറത്തുവിട്ടു. ചെന്നൈ സിറ്റി പൊലീസിന് നല്‍കിയ പരാതി സ്ത്രീകളുടെയും കുട്ടികളുടെയും കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡപ്യെൂടി കമിഷണര്‍ക്കു കൈമാറി. അടുത്ത ദിവസം തന്നെ മന്ത്രിയെ ചോദ്യം ചെയ്യും.

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് പീഡനപരാതി: വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി കൂടെ താമസിപ്പിച്ച് പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു; മുന്‍മന്ത്രിയായ പ്രമുഖ അണ്ണാഡിഎംകെ നേതാവിനെതിരെ നടി


മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നടിയും മുന്‍മന്ത്രിയും തമ്മില്‍ പരിചയപെടുന്നത്. തുടര്‍ന്ന് ഈ ബന്ധം വളരുകയായിരുന്നു. ഭാര്യയുമായി അകന്നു കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും മണികണ്ഠന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരുവരും ഒന്നിച്ചു കഴിഞ്ഞു. ഇതിനിടയ്ക്കു ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് അലസിപ്പിച്ചു. മന്ത്രിപദവിക്കു പ്രശ്‌നമാകുമെന്നു വിശ്വസിപ്പിച്ചു ചെന്നൈ ഗോപാലപുരത്തെ സ്വകാര്യ ക്ലിനിക്കലെത്തിച്ചു ഗര്‍ഭഛിദ്രം നടത്തിച്ചു.

മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ഇടഞ്ഞതിനെ തുടര്‍ന്നു മണികണ്ഠനെ കഴിഞ്ഞ വര്‍ഷം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയെന്നും നടി പറയുന്നു. ബന്ധത്തില്‍ വിള്ളല്‍ വീണതോടെ മണികണ്ഠന്‍ മര്‍ദിക്കുന്നത് പതിവാക്കി. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ പൊലീസിലും സര്‍കാരിലുമുള്ള സ്വാധീനമുപയോഗിച്ചു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. കൂടാതെ സ്വകാര്യ നിമിഷങ്ങളുടെ ഫോടോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 

Keywords:  News, National, India, Chennai, AIADMK, Ex minister, Molestation, Complaint, Actress, Entertainment, Politics, Police, Actor Accusing ADMK Politician Of Forced Abortion, Cheating And Molestation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia