സൂപ്പർ സ്റ്റാറുകൾ മൗനം പാലിക്കുമ്പോൾ കമലിന് പിന്തുണയുമായി അലൻസിയർ നടത്തിയ തെരുവ് നാടകം ശ്രദ്ധേയമായി

 


കാസർകോട്: (www.kvartha.com 12.01.2017) സൂപ്പർ സ്റ്റാറുകൾ മിണ്ടാൻ മടിക്കുമ്പോൾ കമലിന് പിന്തുണയുമായി സിനിമാ നടൻ അലൻസിയർ നടത്തിയ തെരുവ് നാടകം ശ്രദ്ധേയമായി.

 സാമൂഹിക പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുമ്പോഴല്ല മറിച്ച് അത്തരം പ്രശ്നങ്ങൾക്കെതിരെ വിരൽ ചൂണ്ടുമ്പോഴാണ് ഒരു കലാകാരൻ സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്തം നിറവേറ്റുന്നത്. അങ്ങനെ വരുമ്പോൾ മാത്രമേ അയാൾ യഥാർത്ഥ  കലാകാരനാകുന്നുള്ളൂ.

സൂപ്പർ സ്റ്റാറുകൾ മൗനം പാലിക്കുമ്പോൾ കമലിന് പിന്തുണയുമായി അലൻസിയർ നടത്തിയ തെരുവ് നാടകം ശ്രദ്ധേയമായി


സൂപ്പർ സ്റ്റാറുകൾ മൗനം പാലിക്കുമ്പോൾ കമലിന് പിന്തുണയുമായി അലൻസിയർ നടത്തിയ തെരുവ് നാടകം ശ്രദ്ധേയമായി

സംവിധായകൻ കമലിനെതിരെ  കുറച്ച് ദിവസമായി  നടക്കുന്ന ഫാസിസ്റ്റ് കടന്നാക്രമണവും ആരോപണവും ഏതൊരു ഇന്ത്യക്കാരനേയും ഏറെ വേദനിപ്പിക്കുന്നതാണ്. കമൽ തീവ്രവാദിയാണെന്നും രാജ്യം വിട്ട് പോകണമെന്നും തുടങ്ങി പല രീതിയിലുള്ള ആരോപണങ്ങളാണ് സംഘ് പരിവാർ ഉന്നയിച്ച്  കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെതിരെ ഒരക്ഷരം മിണ്ടാൻ ഇവിടുത്തെ കമ്പ്ലീറ്റ് സ്റ്റാറുകൾ എന്ന് സ്വയം നടിക്കുന്ന താരങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഈ സമയത്ത് അവർക്ക് മാതൃകയായി അലൻസിയർ എന്ന ആർട്ടിസ്റ്റ് ബേബി നടത്തുന്ന ഒറ്റയാൻ തെരുവ് നാടകമാണ് ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.

സൂപ്പർ സ്റ്റാറുകൾ മൗനം പാലിക്കുമ്പോൾ കമലിന് പിന്തുണയുമായി അലൻസിയർ നടത്തിയ തെരുവ് നാടകം ശ്രദ്ധേയമായി

ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കാസർകോട് എത്തിയപ്പൊഴായിരുന്നു അലൻസിയറിന്റെ ഈ പ്രതിരോധ സമരം. ഇതൊരു പ്രതിഷേധമല്ലെന്നും പ്രതിരോധമാണെന്നും അലൻസിയർ പറഞ്ഞു. മഹാഭാരതം എന്ന് പേരുള്ള നമ്മുടെ നാടിന് ഒരർത്ഥമുണ്ട്. ഇവിടെ ജീവിക്കാനുള്ള അവകാശത്തെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. രാജ്യ സ്നേഹം വിളിച്ച് പറയേണ്ടി വരുന്ന അവസ്ഥയിലേക്ക്` ഈ നാട് മാറിപ്പോയതിൽ വളരെ വിഷമം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു തുണിയുടുത്ത് തോളിൽ സഞ്ചി തൂക്കി ബസ്സുകൾ കയറിയിയിറങ്ങി തെരുവ് നാടകം അവതരിപ്പിക്കുന്നത് പോലെയായിരുന്നു ബുധനാഴ്ച വൈകിട്ട് കാസർകോട് നഗരത്തിൽ അലൻസിയറിന്റെ പ്രതിഷേധം.


Summary: Actor Alan Siyar supports Kamal in different way

വീഡിയൊ കാണാം

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia