![Actor Allu Arjun Arrested](https://www.kvartha.com/static/c1e/client/115656/uploaded/501f8522e3a1d1bf6d96ff0e53c4045f.jpg?width=730&height=420&resizemode=4)
![Actor Allu Arjun Arrested](https://www.kvartha.com/static/c1e/client/115656/uploaded/501f8522e3a1d1bf6d96ff0e53c4045f.jpg?width=730&height=420&resizemode=4)
● ഹില്‍സിലെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
● സിനിമയുടെ ഫസ്റ്റ് ഷോ വേളയിലാണ് ദാരുണ സംഭവം.
● ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്.
ഹൈദരാബാദ്: (KVARTHA) നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. പുഷ്പ 2 റിലീസ് തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഹൈദരാബാദിലെ താരത്തിന്റെ ഹില്‍സിലെ വസതിയിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അറസ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. നടന്‍ നായകനായ പുഷ്പ 2 എന്ന സിനിമയുടെ ഫസ്റ്റ് ഷോ വേളയിലാണ് ദാരുണ സംഭവമുണ്ടായത്.
റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനകം ആയിരം കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രമാണ് പുഷ്പ 2. ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. ലോകമെമ്പാടുമുള്ള 12,500 ല്‍ അധികം സ്‌ക്രീനുകളിലാണ് പുഷ്പ 2 ഇറങ്ങിയത്. പ്രീ സെയിലില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
വന്‍ വിജയമായി മാറിയ 'പുഷ്പ: ദി റൈസി'ന്റെ രണ്ടാം ഭാഗമാണ് 'പുഷ്പ: ദി റൂള്‍ (പുഷ്പ 2). മൂന്നു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രമാണിത്. ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അര്‍ജുനെ തേടിയെത്തിയിരുന്നു.
#AlluArjun #FakeNews #RumorDebunked #TeluguCinema #SocialMediaAwareness