പുഷ്പയിലെ 'സാമി.. സാമി..' എന്ന ഗാനത്തിന് ചുവടുവച്ച് നടി അനുശ്രീ; വൈറല്‍ വീഡിയോ കാണാം

 


കൊച്ചി: (www.kvartha.com 19.12.2021) പുഷ്പയിലെ പാട്ടിനൊപ്പം നൃത്തം ചെയ്ത് മലയാളി പ്രേക്ഷകരുടെ പ്രിയ നടി അനുശ്രീ. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച നൃത്ത വീഡിയോ സമൂഹ മാധ്യമത്തില്‍ ശ്രദ്ധ നേടുകയാണ്. സാരിയില്‍ ആണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. 

സെറ്റ് സാരിയുടുത്ത്, മുടി നിറയെ മുല്ലപ്പൂവച്ചാണ് 'സാമി.. സാമി..' എന്ന ഗാനത്തിന് താരം ചുവടുവയ്ക്കുന്നത്. ട്രെന്‍ഡിനൊപ്പം എന്ന കുറിപ്പോടെയാണ് നടി വീഡിയോ പങ്കുവച്ചത്. 

പുഷ്പയിലെ 'സാമി.. സാമി..' എന്ന ഗാനത്തിന് ചുവടുവച്ച് നടി അനുശ്രീ; വൈറല്‍ വീഡിയോ കാണാം

2012ല്‍ 'ഡയമണ്ട് നെക്ലേസ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരം പിന്നീട് നിരവധി സൂപെര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. എവിടെയും തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന താരം സമൂഹ മാധ്യമത്തില്‍ സജീവമാണ്. 

കേശു ഈ വീടിന്റെ നാഥന്‍, താര, 'ട്വെല്‍ത് മാന്‍'എന്നിവയാണ് അനുശ്രീയുടെ പുതിയ ചിത്രങ്ങള്‍.


Keywords:  News, Kerala, State, Kochi, Entertainment, Cine Actor, Social Media, Video, Actor Anusree Dancing Video Viral 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia