തല്ലു കിട്ടിയിട്ടില്ല; വാര്‍ത്ത നിഷേധിച്ച് നടന്‍ ബാല

 


കൊച്ചി: (www.kvartha.com 30.03.2016) പാര്‍ക്കിങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ തല്ലുകിട്ടിയെന്ന വാര്‍ത്ത നിഷേധിച്ച് നടന്‍ ബാല. സംഭവ സ്ഥലത്ത് താന്‍ ഉണ്ടായിരുന്നെന്നും, എന്നാല്‍ മറ്റ് രണ്ടുപേര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് നോക്കിനില്‍ക്കുകയാണ് ചെയ്തതെന്നും ബാല വ്യക്തമാക്കി.

തല്ലു കിട്ടിയിട്ടില്ല; വാര്‍ത്ത നിഷേധിച്ച് നടന്‍ ബാല മര്‍ദനമേറ്റ് ബാലയുടെ മുന്‍നിരയിലെ പല്ല് പോയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 20 ദിവസം മുമ്പ് എറണാകുളത്താണ് സംഭവമെന്ന് ബാല പറയുന്നു. കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോകുന്നതിന് ഇടയില്‍ രണ്ടുപേര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് കണ്ടിരുന്നു. കുറച്ചുനേരം താനത് നോക്കിനിന്നശേഷം പോവുകയും ചെയ്തു.

ആള്‍ക്കുട്ടത്തിന് ഇടയില്‍ താന്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നതിനാല്‍ താന്‍ കാരണമാണ് അങ്ങനെയൊരു തര്‍ക്കം ഉണ്ടായതെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതാകാമെന്നും ബാല പറഞ്ഞു.

Keywords: Actor, Kochi, Kerala, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia