Criticism | മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടെങ്കില്‍ അത് പറയുക, ഇല്ലെങ്കില്‍ മിണ്ടാതിരിക്കണം; അവതാരകയോട് മോശമായി പെരുമാറിയ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ വിമര്‍ശനവുമായി വിഡി സതീശന്‍

 
Dharmajan Bolgatty, VD Satheesan, Malayalam actor, journalist, controversy, live TV show, Hema Committee, Assault
Dharmajan Bolgatty, VD Satheesan, Malayalam actor, journalist, controversy, live TV show, Hema Committee, Assault

Photo Credit: Facebook / VD Satheesan

നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് നീതി ഉറപ്പാക്കുന്ന കാര്യങ്ങളില്‍ പ്രതിപക്ഷവും മാധ്യമങ്ങളുമൊക്കെ ഒരേ ജോലിയാണ് ചെയ്യുന്നത്. 

കൊച്ചി: (KVARTHA) ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകയോട് ക്ഷോഭിച്ച നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാധ്യമപ്രവര്‍ത്തകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ച നടപടി അംഗീകരിക്കാന്‍ കഴിയില്ല. നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് നീതി ഉറപ്പാക്കുന്ന കാര്യങ്ങളില്‍ പ്രതിപക്ഷവും മാധ്യമങ്ങളുമൊക്കെ ഒരേ ജോലിയാണ് ചെയ്യുന്നത്. 

അതിനു വേണ്ടിയാണ് എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവരെ അപമാനിച്ച് സംസാരിച്ചത് ഗുരുതരമായ തെറ്റാണ്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടെങ്കില്‍ അത് പറയുക, ഇല്ലെങ്കില്‍ മിണ്ടാതിരിക്കുകയാണ് വേണ്ടത്  എന്നും സതീശന്‍ പറഞ്ഞു.


ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ തെറ്റാണെന്ന് പറഞ്ഞ സതീശന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ധര്‍മജന്‍ എങ്കിലും കോണ്‍ഗ്രസ് അംഗമല്ലെന്നും വ്യക്തമാക്കി.

സിപിഎമ്മിനെപ്പോലെ തെറ്റിനെ ന്യായീകരിക്കുന്നില്ല. തെറ്റുകള്‍ ചെയ്യുന്നവരെ തള്ളിപ്പറയും. തന്റെ മണ്ഡലത്തിലാണ് ധര്‍മജന്‍ താമസിക്കുന്നത്. ഇക്കാര്യമറിഞ്ഞതിനുശേഷം ധര്‍മജനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനോടാണ് ലൈവ് ടെലിഫോണ്‍ പ്രതികരണത്തിനിടെ ധര്‍മജന്‍ മോശമായി പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, സിദ്ദീഖിനും രഞ്ജിത്തിനും എതിരായ ലൈംഗിക അതിക്രമ പരാതി ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ച അവതാരകയോടാണ് ധര്‍മജന്‍ ഫോണില്‍ മോശമായി സംസാരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

#DharmajanBolgatty, #VDSatheesan, #KeralaNews, #Controversy, #Media
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia