മോഹന്‍ലാലിന്റെ നെഞ്ചില്‍ ഒട്ടിച്ചേര്‍ന്ന് പട്ടികുഞ്ഞ്; ചിത്രം വൈറല്‍

 



കൊച്ചി: (www.kvartha.com 29.08.2021) മലയാള ചലച്ചിത്ര രംഗത്തെ നടന വിസ്മയം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. താരം പട്ടി കുഞ്ഞിനെയും എടുത്ത് നില്‍ക്കുന്ന ചിത്രമാണ് വൈറല്‍ ആയിരിക്കുന്നത്. 

ലാലേട്ടന്റെ നെഞ്ചില്‍ ഒട്ടിച്ചേര്‍ന്നാണ് പട്ടികുഞ്ഞ് ഉള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ചിത്രം പങ്കുവച്ചത്. പിറകില്‍ കുറേ ചെടികളും ഏറെ അകലെയല്ലാതെ കടല്‍ത്തീരത്തിന്റെ പശ്ചാത്തലവുമാണ് ഉള്ളത്. ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ താരം ആരാധകര്‍ക്കായി പങ്കുവച്ചത്. ചിത്രം പങ്കുവച്ച് 3 മണിക്കൂറിനുള്ളില്‍ രണ്ടരലക്ഷത്തിന് മുകളിലാണ് ലൈക് ലഭിച്ചിരിക്കുന്നത്. 

മോഹന്‍ലാലിന്റെ നെഞ്ചില്‍ ഒട്ടിച്ചേര്‍ന്ന് പട്ടികുഞ്ഞ്; ചിത്രം വൈറല്‍


പട്ടിയുമായുള്ള മോഹന്‍ലാലിന്റെ നിരവധി ചലച്ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നുവെങ്കിലും അദ്ദേഹത്തിന് പട്ടികള്‍ വലിയ ഇഷ്ടമാണെന്ന കാര്യം ഈ ചിത്രം കണ്ടപ്പോഴാണ് ആരാധകരില്‍ പലര്‍ക്കും ബോധ്യമായിരിക്കുന്നത്. 

Keywords:  News, Kerala, Kochi, Mohanlal, Entertainment, Social Media, Instagram, Actor, Actor Mohanlal holds the puppy close to chest, Picture goes viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia