Allegation | രാജിയിലും ഒതുങ്ങില്ല; നടൻ സിദ്ദീഖിനെതിരെ കേസെടുക്കാൻ സാധ്യത; യുവനടിയുടേത് ഗുരുതര ആരോപണം

 
Malayalam actor Siddique accused of assault
Malayalam actor Siddique accused of assault

Photo Credit: Facebook/ Sidhique

* യുവനടിയുടെ വെളിപ്പെടുത്തൽ മലയാള സിനിമയെ ഞെട്ടിച്ചു
* സിദ്ദീഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിട്ടുണ്ട് 

തിരുവനന്തപുരം: (KVARTHA) പ്രമുഖ നടൻ സിദ്ദീഖിനെതിരെ ഉയർന്ന ഗുരുതരമായ ലൈംഗിക ആരോപണത്തിൽ പൊലീസ് കേസെടുക്കുമെന്ന് സൂചന. യുവനടി നടത്തിയ ആരോപണത്തിൽ അവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ താരം മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ (അമ്മ) ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരിക്കുകയാണ്.

സിദ്ദീഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്. ചെറുപ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നും സിനിമയിൽ അവസരം നൽകുമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് തന്നെ പീഡിപ്പിച്ചതെന്നും ഈ സംഭവം തന്റെ മാനസികമായി തകർത്തുവെന്നും അവർ വ്യക്തമാക്കി. ശനിയാഴ്ചയാണ് നടി സിദ്ദീഖിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. 2016 ലായിരുന്നു സംഭവമെന്നാണ് അവർ പറയുന്നത്.

പ്ലസ് ടു കഴിഞ്ഞ സമയത്ത് സാമൂഹ്യ മാധ്യമം വഴി സിദ്ദീഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസായിരുന്നു. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയുമായിരുന്നു. 2019 ല്‍ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു. തന്റെ ചില സുഹൃത്തുകൾക്കും സിദ്ദിഖുമായി സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ ആരോപിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചില നടിമാർ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഈ സംഭവം മലയാള സിനിമ ലോകത്തെ നടുക്കിയതോടൊപ്പം വലിയ ചർച്ചകൾക്കും വഴിവച്ചിട്ടുണ്ട്. സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങളും ചൂഷണങ്ങളും വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. സിദ്ദീഖിനെതിരെയുള്ള ആരോപണം ഗൗരവമായി തന്നെയാണ് സിനിമക്കകത്തും പുറത്തുമുള്ളവർ കാണുന്നത്.

#Siddique #Malayalamcinema #AMMA #MeToo #Justice #PoliceCase

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia