നടന്‍ സൗബിന്‍ ഷാഹിറിനും ഭാര്യ ജാമിയയ്ക്കും ആണ്‍കുഞ്ഞ്

 


കൊച്ചി: (www.kvartha.com 11.05.2019) നടന്‍ സൗബിന്‍ ഷാഹിറിനും ഭാര്യ ജാമിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. ഭാര്യയ്‌ക്കൊപ്പമുള്ള കുഞ്ഞിന്റെ ഫോട്ടോ അദ്ദേഹം ആരാധകരുമായി പങ്കുവച്ചു.


താരങ്ങളായ ടൊവിനോ, ഇന്ദ്രജിത്, സംയുക്ത മേനോന്‍, സണ്ണി വെയ്ന്‍, അപര്‍ണ ബാലമുരളി, വിനയ് ഫോര്‍ട്ട്, ശ്രിന്ദ, മീര നന്ദന്‍, സംവിധായകന്‍ ആഷിക് അബു തുടങ്ങിയവര്‍ സൗബിന് ആശംസകളുമായി എത്തി. 2017 ഡിസംബര്‍ 16 നായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിയുമായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടന്നത്.

നടന്‍ സൗബിന്‍ ഷാഹിറിനും ഭാര്യ ജാമിയയ്ക്കും ആണ്‍കുഞ്ഞ്

അഭിനയത്തിലും സംവിധാനത്തിലും മലയാളിയുടെ ഇഷ്ടം നേടി മുന്നേറുകയാണ് സൗബിന്‍. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിനു സൗബിനെ തേടി മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് എത്തിയിരുന്നു. ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന അമ്പിളിയിലും ഭദ്രന്‍ സംവിധാനം ചെയ്യുന്ന ജൂതനിലും നായകന്‍ സൗബിനാണ്. കൂടാതെ കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യാനും പദ്ധതിയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actor Soubin Shahir and wife blessed with a baby boy, Kochi, News, Cine Actor, Director, Entertainment, Baby, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia