തന്റെ മാസ്റ്റെര് പീസായ 'ഇളയനിലാ പൊഴിഗിറതേ...'എന്ന ഗാനവുമായി വിവാഹ വേദിയില്‍ സുരേഷ് ഗോപി; നിറ കയ്യടിയുമായി സദസ്, വീഡിയോ
Jan 11, 2022, 12:38 IST
കൊച്ചി: (www.kvartha.com 11.01.2022) തന്റെ മാസ്റ്റെര് പീസായ ഗാനവുമായി വിവാഹ വേദിയില്‍ തിളങ്ങി സുരേഷ് ഗോപി എംപി. വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍ പങ്കുവച്ച പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. വിവാഹ വേദിയിലേക്ക് മടി കൂടാതെ എത്തിയ സുരേഷ് ഗോപി മൈക് വാങ്ങി തന്റെ പ്രിയപ്പെട്ട ഗാനം ആലപിക്കുകയായിരുന്നു.
'ഈ സ്നേഹം എന്നും എന്നെ അത്ഭുതപെടുത്തിയിട്ടേ ഉള്ളു, ഞാന്‍ ചോദിച്ചു അദ്ദേഹം എനിക്ക് തന്നു' എന്ന കുറിപ്പോടെയാണ് ശബരീഷ് പ്രഭാകര്‍ വീഡിയോ ഫേസ്ബുകില്‍ പങ്കുവച്ചത്.
'ഇളയനിലാ പൊഴിഗിറതേ...'എന്ന ഗാനമാണ് വേദിയില്‍ സുരേഷ് ഗോപി ആലപിച്ചത്. നിറ കയ്യടിയോടെയാണ് താരത്തിന്റെ പാട്ട് ഏവരും കേട്ടത്. പാട്ടിന്റെ നാല് വാരി പാടി സുരേഷ് ഗോപി വേദി വിടുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
Keywords: News, Kerala, State, Kochi, Suresh Gopi, MP, Actor, Cine Actor, Song, Social Media, Facebook, Entertainment, Actor Suresh Gopi sings song at wedding ceremony
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.