'ലാലേട്ടൻ പാട്ട് കേട്ടു അഭിനന്ദനങ്ങളും അറിയിച്ചു': ഒടിയനിലെ പാട്ടുപാടി വിനോദ് കോവൂർ, ഏറ്റെടുത്ത് പ്രേക്ഷകർ

 


തിരുവനന്തപുരം: (www.kvartha.com 04.06.2021) മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പ്രകാശ് രാജ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയന്‍. മോഹൻലാൽ വ്യത്യസ്തമായ കഥാപാത്രം അവതരിപ്പിച്ച ചിത്രം കൂടിയാണിത്. ചിത്രത്തിലെ പാട്ടുകൾ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ‘ഏനൊരുവൻ മുടി അഴിച്ചങ്ങ് ആടണ്’ എന്ന് തുടങ്ങുന്ന ഗാനം പാടുകയാണ് നടൻ വിനോദ് കോവൂർ.

താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഗാനം പങ്കുവെച്ചത്. മോഹൻലാൽ ഗാനം കേട്ടുവെന്നും അഭിനന്ദനങ്ങൾ അറിയിച്ചെന്നും വിനോദ് പറഞ്ഞു.

'ലാലേട്ടൻ പാട്ട് കേട്ടു അഭിനന്ദനങ്ങളും അറിയിച്ചു': ഒടിയനിലെ പാട്ടുപാടി വിനോദ് കോവൂർ, ഏറ്റെടുത്ത് പ്രേക്ഷകർ

മലയാളികൾക്ക് പ്രിയപ്പെട്ട ഹാസ്യതാരമാണ് വിനോദ് കോവൂർ. മറിമായം, എം എയ്ടി മൂസ തുടങ്ങിയ പരിപാടികളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടൻ നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പാട്ടും ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ.

'ഒടിയൻ എന്ന സിനിമയിൽ ലാലേട്ടൻ പാടിയ ഒരു നാടൻ പാട്ട് ഉണ്ട്. സിനിമയിൽ ഈ പാട്ട് കണ്ടിട്ടുണ്ടാവില്ല. എം ജയചന്ദ്രന്റെ ഈണത്തിൽ ലാലേട്ടൻ മനോഹരമായി ആലപിച്ച ആ നാടൻ പാട്ട് ഒന്ന് പാടി വിഡിയോ ചെയ്യണം എന്ന് മോഹം തോന്നി ചെയ്തതാ. ക്യാമറ- അഭയ എഡിറ്റിംഗ്- ഫൈസൽ വി പി സാങ്കേതിക സഹായം- വരദ സ്റ്റുഡിയോ- ഉബൈദ് ഖയാൽ. ഞാൻ പാടിയത് ലാലേട്ടൻ കേട്ടു എക്സലൻന്റ് ആയി പാടി എന്ന് പറഞ്ഞ് മറുപടിയും തന്നു. ഒപ്പം ലാൽ ഫാൻസ് അസോസിയേഷൻ ഗ്രൂപിലും പാട്ട് സ്ഥാനം പിടിച്ചു. ഈ സന്തോഷവും കൂടി അറിയിക്കട്ടെ', എന്നാണ് വിനോദ് കുറിച്ചത്.


Keywords:  News, Entertainment, Thiruvananthapuram, Actor, Mohanlal, Film, Song, Facebook, Singer,  Actor Vinod Kovoor,  Actor Vinod Kovoor Facebook post on Odiyan film song.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia