Controversy | തന്നോടാരും മാപ്പ് പറയേണ്ടതില്ല, സത്യം ജനങ്ങളറിയാനാണ് തുറന്നുപറഞ്ഞത്; ഇത്തരം ആളുകളോട് തനിക്കൊരു തരത്തിലുള്ള അനുകമ്പയുമില്ലെന്നും ശ്രീലേഖ മിത്ര 

 
 Sreelekha Mitra, Ranjith, Malayalam film industry, Assault, allegations
 Sreelekha Mitra, Ranjith, Malayalam film industry, Assault, allegations

Photo Credit: Facebook / Sreelekha Mitra

ഈ മൂവമെന്റിലൂടെ പതിനഞ്ച് കൊല്ലം മുമ്പ് നടന്ന കാര്യം തുറന്നുപറഞ്ഞതിലൂടെ ഒരു ചലനമുണ്ടാക്കായതില്‍ സന്തോഷവതി.


ഇത്തരത്തിലുള്ള വേട്ടക്കാരെ ജനങ്ങള്‍ തിരിച്ചറിയണം.

കൊച്ചി: (KVARTHA) തന്നോടാരും മാപ്പ് പറയേണ്ടതില്ലെന്നും സത്യം ജനങ്ങളറിയാനാണ് പീഡന ശ്രമം തുറന്നുപറഞ്ഞതെന്നും വ്യക്തമാക്കി ബംഗാളി അഭിനേത്രി ശ്രീലേഖ മിത്ര. രഞ്ജിത്തിന്റെ രാജിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീലേഖ.

സംവിധായകന്‍ രഞ്ജിത്ത് മാപ്പുപറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു ശ്രീലേഖയുടെ മറുപടി. തനിക്കാരുടേയും മാപ്പപേക്ഷ ആവശ്യമില്ല, ഇത്തരം ആളുകളോട് തനിക്കൊരു തരത്തിലുള്ള അനുകമ്പയുമില്ല,  തന്റെ ജീവിതത്തില്‍ രഞ്ജിത്ത് എന്ന വ്യക്തിയ്ക്ക് ഒരുതരത്തിലുള്ള പ്രാധാന്യവുമില്ലെന്നും ശ്രീലേഖ മിത്ര പറഞ്ഞു. 

ഇത്തരത്തിലുള്ളവരെ ജനങ്ങള്‍ തിരിച്ചറിയേണ്ടതിനാലാണ് താനതു തുറന്നുപറഞ്ഞത്. ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഈ മൂവമെന്റിലൂടെ പതിനഞ്ച് കൊല്ലം മുമ്പ് നടന്ന കാര്യം തുറന്നുപറഞ്ഞതിലൂടെ ഒരു ചലനമുണ്ടാക്കായതില്‍ താന്‍ സന്തോഷവതിയാണ്. ഇത്തരത്തിലുള്ള വേട്ടക്കാരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും മിത്ര പറഞ്ഞു.

ശ്രീലേഖ മിത്രയുടെ വാക്കുകള്‍:

സിനിമാ മേഖലയിലും സമൂഹത്തിലും ഇതുപോലെയുള്ള നിരവധി ആളുകളുണ്ട്. ഇത്തരത്തിലുള്ളവരെ തുറന്നുകാട്ടുന്നതിലൂടെ രാജ്യത്തെ മൊത്തം സിനിമാമേഖലയിലേയും 90 ശതമാനത്തോളം പേരുടേയും തനിനിറം പുറത്തുകൊണ്ടുവരാനാകും. 


സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം പുരുഷന്‍മാരും ഇത്തരത്തിലുള്ളവരാണ്. പുരുഷന്‍മാര്‍ മാത്രമല്ല ഇതിലൂടെ നേട്ടമുണ്ടാക്കുന്ന സ്ത്രീകളും ഈ മേഖലയിലുണ്ട്. അവസരങ്ങള്‍ക്കായി സ്വയം ഇരയാകുന്ന സ്ത്രീകളുമുണ്ട്. നേട്ടത്തിനായി അധികാരം ഉപയോഗിച്ചുള്ള ചൂഷണമാണ് ഈ മേഖലയില്‍ നടക്കുന്നത് എന്നും ശ്രീലേഖ മിത്ര പറഞ്ഞു.

കഴിഞ്ഞദിവസമാണ് തനിക്കെതിരെയുണ്ടായ രഞ്ജിത്തിന്റെ പീഡന ശ്രമം ശ്രീലേഖ മിത്ര മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. ഇത് സിനിമ മേഖലയില്‍ വലിയ പ്രതിസന്ധി തന്നെ സൃഷ്ടിച്ചു. രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഞായറാഴ്ച രാവിലെ രഞ്ജിത്ത് രാജി വയ്ക്കുന്നത്.

#SreelekhaMitra #Ranjith #MeToo #Bollywood #Mollywood #Assault #JusticeForWomen

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia