മഞ്ഞ നിറമുള്ള സാരിയുടുത്ത് അസ്ഥികൂടത്തെ പിടിച്ചിരിക്കുന്ന അന്‍സിബ; അനുയോജ്യമായ അടിക്കുറിപ്പുകള്‍ക്കായി കാത്തിരിക്കുന്നുവെന്ന് താരം, രസകരമായ കമന്റുകളുമായി ആരാധകര്‍
Mar 9, 2021, 10:56 IST
കൊച്ചി: (www.kvartha.com 09.03.2021) ദൃശ്യം 2വുമായി ബന്ധപ്പെടുത്തി ചെയ്ത ക്രിയേറ്റീവ് ഫോടോഷൂടിന്റെ ചിത്രങ്ങളുമായി അന്‍സിബ. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അസ്ഥികൂടവുമായി ഇരിക്കുന്ന ചിത്രമാണ് അന്‍സിബ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ഞ നിറമുള്ള സാരിയുടുത്ത് അസ്ഥികൂടത്തെ പിടിച്ച് ഇരിക്കുന്ന ഹന്‍സിബയുടെ ചിത്രത്തിന് താഴെ രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഫോടോയ്ക്ക് അനുയോജ്യമായ അടിക്കുറിപ്പുകള്‍ക്കായി കാത്തിരിക്കുന്നുവെന്നും താരം പറയുന്നു.
ഫോടോയ്ക്ക് അനുയോജ്യമായ അടിക്കുറിപ്പ് പ്രേക്ഷകരോട് പറയാനും താരം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരാണെങ്കില്‍ അങ്ങനെ വരുണുമായി ഒന്നിച്ചുവല്ലോ എന്ന രീതിയിലുള്ള കമന്റുകളാണ് ചെയ്തിരിക്കുന്നത്. 'അവര്‍ അങ്ങനെ ഒന്നിക്കുകയാണ്', 'വരുണ്‍ പ്രഭാകര്‍ ഫ്രം അണ്ടര്‍ ഗ്രൗന്‍ഡ്', 'വരുണിന്റെ അസ്ഥിയാണോ', 'ആ വരുണിനെ ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ', 'വരുണ്‍ പ്രഭാകറിനൊപ്പം' എന്നീ രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ചിത്രമായ ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ലോകത്തിലെ തന്നെ പ്രമുഖ സിനിമ വെബ്‌സൈറ്റായ ഐഎംഡിബിയുടെ മോസ്റ്റ് പോപുലര്‍ സിനിമ പട്ടികയില്‍ സ്ഥാനം നേടി.
നൂറ് സിനിമകളാണ് പട്ടികയിലുള്ളത്. അതില്‍ 10-ാം സ്ഥാനമാണ് ദൃശ്യം 2 നേടിയിരിക്കുന്നത്. റിലീസ് ചെയ്യപ്പെട്ടതും റിലീസിന് ഒരുങ്ങിയതുമായ ചിത്രങ്ങള്‍ മോസ്റ്റ് പോപുലര്‍ ലിസ്റ്റില്‍ ഉണ്ട്. എന്നാല്‍ പട്ടികയില്‍ ഉള്‍പെട്ട ചിത്രങ്ങളില്‍ ആദ്യ 50 സ്ഥാനങ്ങളില്‍ത്തന്നെ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ചിരിക്കുന്നത് ദൃശ്യം 2ന് ആണ്. 8.8 ആണ് ദൃശ്യത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. 18,000ല്‍ അധികം പേര്‍ രേഖപ്പെടുത്തിയ റേറ്റിംഗിന്റെ ശരാശരിയാണ് ഈ കണക്ക്.
ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ചിത്രം, സമീപകാല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഒടിടി ഹിറ്റ് ആയിരുന്നു. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം ഇപ്പോഴും സംസാര വിഷയമാണ്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അന്‍സിബയുടെ ഫോടോഷൂടാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.