നടി അപ്‌സര രത്‌നാകരനും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി
Nov 29, 2021, 16:31 IST
കൊച്ചി: (www.kvartha.com 29.11.2021) മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടി നടി അപ്‌സര രത്‌നാകരനും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി. വളരെ ലളിതമായ ആഘോഷത്തോടെ ചോറ്റാനിക്കരയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
കസവ് സാരിയും കസ്റ്റമൈസ് ചെയ്ത ബ്ലൗസുമായിരുന്നു അപ്‌സര ധരിച്ചത്. മുണ്ടും ഗോള്‍ഡന്‍ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആല്‍ബിയുടെ വേഷം. രണ്ടു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. അപ്‌സര അഭിനയിക്കുന്ന പല പരിപാടികളുടെയും സംവിധായകന്‍ ആല്‍ബി ആണ്. ഇവിടെ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് ആ ബന്ധം പ്രണയത്തിലേക്ക് എത്തുന്നതും.
തിരുവനന്തപുരം സ്വദേശിനിയായ അപ്‌സര എട്ട് വര്‍ഷമായി അഭിനയരംഗത്തുണ്ട്. 22 ലധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. അപ്‌സര മുഖ്യ വേഷത്തിലെത്തിയ 'ഉള്ളത് പറഞ്ഞാല്‍' എന്ന സീരിയലിന്റെ സംവിധായകന്‍ ആല്‍ബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്‌സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.
ആല്‍ബി തൃശൂര്‍ സ്വദേശിയാണ്. പത്തുവര്‍ഷമായി ടെലിവിഷന്‍ രംഗത്ത് സജീവമാണ്. നിരവധി ഷോകളുടെ സംവിധായകനായ ആല്‍ബി അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.