പിങ്ക് നിറത്തിലുള്ള സ്ലീവ്ലെസ് ഗൗണില്‍ അതിസുന്ദരിയായി ഭാവന; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Sep 11, 2021, 09:51 IST
ബെംഗളൂറു: (www.kvartha.com 11.09.2021) മലയാള സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. അതിഭാവുകത്വം ഇല്ലാത്ത അഭിനയങ്ങള്‍ കാഴ്ചവെയ്ക്കുന്ന താരം വിവാഹശേഷം കന്നഡ ചിത്രങ്ങളാണ് ചെയ്യുന്നത്. ആരാധകര്‍ക്കായി ഇടയ്ക്കിടെ തന്റെ ഫോടോഷൂട് ചിത്രങ്ങള്‍ ഭാവന പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തവണ പോസ്റ്റ് ചെയ്ത പിങ്ക് ഗൗണിലുളള പുതിയ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
പിങ്ക് നിറത്തിലുള്ള സ്ലീവ്ലെസ് ഗൗണ്‍ അണിഞ്ഞുള്ള ഭാവനയുടെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്ത്. ഗൗണിന് ചേരും വിധമുളള കമ്മലായിരുന്നു ഭാവന അണിഞ്ഞത്. ഈ നിറത്തില്‍ അതീവ സുന്ദരിയായി തിളങ്ങിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലാണ് താരം തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
നീണ്ട 5 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ സിനിമയില്‍ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം '96' എന്ന ചിത്രത്തിന്റെ കന്നഡ റീമേകില്‍ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ഭര്‍ത്താവിനൊപ്പം ബെംഗളൂറിലാണ് ഭാവനയുടെ താമസം.
2017ല്‍ പുറത്തിറങ്ങിയ ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ എന്ന ചിത്രവും ആദം ജോണും ആയിരുന്നു ഭാവന അഭിനയിച്ച അവസാന മലയാള ചിത്രങ്ങള്‍.
Keywords: News, National, India, Bangalore, Entertainment, Actress, Social Media, Instagram, Actress Bhavana pink gown latest photos go viral on social media
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.