യുവനടി ദുര്‍ഗ കൃഷ്ണ വിവാഹിതയായി; വരന്‍ നിര്‍മാതാവ് അര്‍ജുന്‍ രവീന്ദ്രന്‍, വിഡിയോ കാണാം
Apr 5, 2021, 14:47 IST
കൊച്ചി: (www.kvartha.com 05.04.2021) യുവനടി ദുര്‍ഗ കൃഷ്ണ വിവാഹിതയായി. നിര്‍മാതാവ് അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. സിനിമാരംഗത്തെുള്ളവര്‍ക്കായി റിസപ്ഷന്‍ കൊച്ചിയില്‍ നടക്കും. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ദുര്‍ഗയും അര്‍ജുനും വിവാഹിതരായത്.
പൃഥ്വിരാജിന്റെ നായികയായി 'വിമാനം' എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ കൃഷ്ണ സിനിമാലോകത്തേക്ക് എത്തിയത്. പിന്നാലെ, പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. ജീത്തു ജോസഫും മോഹന്‍ലാല്‍ ചിത്രം റാമില്‍ ദുര്‍ഗ സുപ്രധാന വേഷ.
വൃത്തം, കിംഗ് ഫിഷ്, 21 അവേഴ്‌സ് എന്നിവയാണ് അണിയറയിലൊരുങ്ങിക്കൊണ്ടിരിക്കുന്ന ദുര്‍ഗയുടെ മറ്റ് സിനിമകള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.