അഭിനയരംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി മുക്തയുടെ മകള്‍ കണ്‍മണി; അരങ്ങേറ്റം പത്താം വളവ് എന്ന ചിത്രത്തിലൂടെ
Aug 26, 2021, 16:06 IST
കൊച്ചി: (www.kvartha.com 26.08.2021) മലയാളത്തിലും തമിഴിലും നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടി മുക്തയുടെ മകള്‍ കണ്‍മണി എന്ന കിയാര അമ്മയുടെ വഴിയേ അഭിനയരംഗത്തേക്ക് എത്തുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളാകുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് കിയാര അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.
സംഗീതത്തിലും മോണോ ആക്ടിലും കഴിവ് തെളിയിക്കുന്ന കണ്‍മണി മുക്തയുടെ ഭര്‍തൃസഹോദരിയും ഗായികയുമായ റിമി ടോമിയുടെ യൂട്യൂബ് ചാനലിലെ കുകറി ഷോകളിലും പ്രത്യക്ഷപ്പെടാറുണ്ട്. മമ്മൂട്ടി നായകനായ 'മാമാങ്ക'ത്തിനു ശേഷം എം പദ്മകുമാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് 'പത്താം വളവ്'.
മമ്മൂട്ടി, വിജയ് സേതുപതി, പൃഥ്വിരാജ് അടക്കമുള്ള താരങ്ങളാണ് മോഷന്‍ പോസ്റ്റെറിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചത്. യു ജി എം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. സക്കറിയ തോമസ്, ജിജോ കാവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന പത്താം വളവിന്റെ ആദ്യഘട്ട ചിത്രീകരണം തൊടുപുഴയിലും വാഗമണ്ണിലുമായി പൂര്‍ത്തിയായി. രണ്ടാം ഘട്ട ചിത്രീകരണം ഉടന്‍ ആരംഭിക്കും.
ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് അഭിലാഷ് പിള്ളയാണ്. ഛായാഗ്രഹണം രതീഷ് റാം. എഡിറ്റിംഗ് ശമീര്‍ മുഹമ്മദ്. രഞ്ജിന്‍ രാജിന്റേതാണ് സംഗീതം. പ്രൊജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേകബാണ് നിര്‍വഹിക്കുന്നത്. കലാസംവിധാനം രാജീവ് കോവിലകം. ചമയം ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം അയേശ ശഫീര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉല്ലാസ് കൃഷ്ണ. സ്റ്റില്‍സ് മോഹന്‍ സുരഭി. ഡിസൈന്‍ യെലോ ടൂത്‌സ്.
Keywords: News, Kerala, State, Kochi, Entertainment, Actress, Daughter, Film, Business, Finance, Actress Mukta's daughter Kanmani also enters the film industry
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.