വ്യാജ ലൈംഗീക പീഡനക്കേസ് ഫയല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ നടി പൂജ ജാദവ് അറസ്റ്റില്‍

 


പൂനെ: (www.kvartha.com 13.07.2017) വ്യാജ ലൈംഗീക പീഡനക്കേസ് ഫയല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ നടി പൂജ ജാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടായിരം രൂപ നല്‍കിയ ശേഷം പരാതിക്കാരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട നടി പിന്നീട് വ്യാജ ലൈംഗീക പീഡനക്കേസ് ഫയല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

നടിക്കൊപ്പം നാല് സ്ത്രീകളും ഒരു പുരുഷനുമുള്‍പ്പെട്ട സംഘമുണ്ടെന്ന് പോലീസ് പറഞ്ഞു. പണമില്ലെന്ന് പറഞ്ഞ പരാതിക്കാരനോട് നടിയെ വിവാഹം ചെയ്യാനായിരുന്നു സംഘം ആവശ്യപ്പെട്ടത്. സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് പരാതിക്കാരന്‍ നടിയെ വിവാഹം ചെയ്തു. വിവാഹശേഷം പരാതിക്കാരനെ ആക്രമിച്ച് ആറായിരം രൂപ മോഷ്ടിച്ച് സമീപത്തെ പോലീസ് സ്റ്റേഷനിലെത്തി. പോലീസില്‍ പരാതി നല്‍കാന്‍ നടി വിസമ്മതിച്ചതോടെ പോലീസിന്റെ സംശയം നടിക്ക് നേരെ തിരിയുകയായിരുന്നു.

വ്യാജ ലൈംഗീക പീഡനക്കേസ് ഫയല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ നടി പൂജ ജാദവ് അറസ്റ്റില്‍

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പും നടി സമാനമായ കൃത്യം നടത്തിയിരുന്നു. എന്നാല്‍ അന്ന് ചൂഷണം ചെയ്യപ്പെട്ട യുവാവ് പരാതി നല്‍കുവാന്‍ തയ്യാറായിരുന്നില്ല.

നിരവധി ഹൃസ്വചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് പൂജ ജാദവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Pune: Police arrested Actress Pooja Jadhav for threatening to file a fake abuse case. She was also charged with robbery and dacoity under Section 395 of IPC.

Keywords: National, Entertainment, Arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia