ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, കയ്യില്‍ കാര്‍ഡ്; മരണ മാസ് ആയിട്ടുണ്ടെന്ന് ആരാധകര്‍, ബാലതാരമായെത്തി സൂപെര്‍താരങ്ങളുടെ നായികയായ താരത്തിന്റെ ചിത്രം തരംഗമാകുന്നു
Oct 15, 2021, 19:06 IST
കണ്ണൂര്‍: (www.kvartha.com 15.10.2021) ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനസില്‍ കുടിയേറിയ താരമാണ് സനുഷ സന്തോഷ്. ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് അങ്ങോട്ട് സൂപെര്‍താരങ്ങളുടെ നായികയായ സനുഷ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ സനുഷയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.
ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായാണ് സനുഷയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ചുണ്ടില്‍ സിഗരറ്റും കയ്യില്‍ കാര്‍ഡുമായി ഇരിക്കുന്ന സനുഷയുടെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് സൈബര്‍ ലോകത്ത് ചര്‍ച്ചയായത്.
'മോശമായ ഒരു കാര്യം എങ്ങനെ നല്ലതായി അനുഭവപ്പെടും? അതായത് നിങ്ങള്‍ പുകവലി ഉപേക്ഷിച്ചാല്‍ നിങ്ങള്‍ക്കാണ് നല്ലത്, ഒരിക്കലും വൈകിയിട്ടില്ല' എന്ന അടിക്കുറിപ്പോടെയാണ് സനുഷ ചിത്രം പങ്കുവച്ചിരിക്കുന്നത്.
പിന്നാലെ രണ്ട് തരം അഭിപ്രായങ്ങളാണ് സനുഷയുടെ ചിത്രത്തിന് താഴെയുള്ളത്. പുകവലിക്കെതിരെ സന്ദേശം നല്‍കാന്‍ പുകവലിച്ചിരിക്കുന്ന ചിത്രങ്ങള്‍ തന്നെ കൊടുക്കണോ എന്ന വിമര്‍ശനമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. അതേസമയം, പുകവലിക്കുന്ന ചിത്രം മരണ മാസ് ആയിട്ടുണ്ടെന്ന് മറ്റൊരു കൂട്ടരും പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.