മോന്‍സണ്‍ മാവുങ്കലുമായി തനിക്ക് പ്രൊഫഷണല്‍ ബന്ധം, ഒരു പ്രാവിശ്യം മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട് കാണാന്‍ ചെന്നിരുന്നു, കൂടുതല്‍ അടുപ്പമൊന്നുമില്ല, ജീവിതം തകര്‍ക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപിക്കരുത്: നടി ശ്രുതി ലക്ഷ്മി

 



കൊച്ചി: (www.kvartha.com 01.10.2021) സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി തനിക്ക് പ്രൊഫഷണല്‍ ബന്ധം മാത്രമേയുള്ളൂവെന്ന് നടി ശ്രുതി ലക്ഷ്മി. താനും മോന്‍സണ്‍ മാവുങ്കലും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഒരാളുടെ ജീവിതം തകര്‍ക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്നും അവര്‍ പറഞ്ഞു.

'ചില പരിപാടികള്‍ അദ്ദേഹത്തിന് വേണ്ടി ചെയ്തിട്ടുണ്ട് എന്നല്ലാതെ അദ്ദേഹവുമായി എനിക്ക് അടുത്ത ബന്ധമൊന്നുമില്ല. നന്നായി പെരുമാറുന്ന ആളാണ് മോന്‍സണ്‍. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിന്നാമ്പുറങ്ങള്‍ ചികയാന്‍ പോയിട്ടില്ല. അദ്ദേഹത്തെക്കുറിച്ച് വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഞെട്ടലാണ് തോന്നിയത്. അദ്ദേഹത്തെപ്പോലൊരാള്‍ക്ക് എങ്ങനെയാണിതിനൊക്കെ കഴിയുന്നത് എന്ന് മനസ്സിലാവുന്നില്ല'.


മോന്‍സണ്‍ മാവുങ്കലുമായി തനിക്ക് പ്രൊഫഷണല്‍ ബന്ധം, ഒരു പ്രാവിശ്യം മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട് കാണാന്‍ ചെന്നിരുന്നു, കൂടുതല്‍ അടുപ്പമൊന്നുമില്ല, ജീവിതം തകര്‍ക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപിക്കരുത്: നടി ശ്രുതി ലക്ഷ്മി


എല്ലാവരോടും വളരെ നന്നായിട്ട് പെരുമാറിയിട്ടുള്ള ആളാണ് മോന്‍സണ്‍ മാവുങ്കല്‍. പരിപാടികള്‍ക്ക് പേയ്മെന്റ് കൃത്യമായി തരും. ആര്‍ടിസ്റ്റുകള്‍ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാന്‍ ഒരു പരിപാടിക്ക് പോകുമ്പോള്‍ പ്രതിഫലത്തേക്കാള്‍ കൂടുതല്‍ സുരക്ഷിതമായി തിരികെ വീട്ടില്‍ എത്തുക എന്നുള്ളതിനാണ് മുന്‍ഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടെ കിട്ടിയതായും നടി പറഞ്ഞു. 

അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തില്‍നിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുങ്കില്‍ അപ്പോള്‍ത്തന്നെ ആ സൗഹൃദം ഉപേക്ഷിക്കുമായിരുന്നെന്നും ശ്രുതി ലക്ഷ്മി പറയുന്നു. 

മോന്‍സണ്‍ മാവുങ്കലിന്റെ അടുത്ത് ഡോക്ടര്‍ എന്ന നിലയില്‍ ചികിത്സ തേടിയതായും ശ്രുതി ലക്ഷ്മി പറഞ്ഞു. ഒരു ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ച് മോന്‍സണിന്റെ അടുക്കല്‍ താന്‍ പോയിട്ടുണ്ട്. തന്റെ മുടികൊഴിച്ചില്‍ ചികിത്സിച്ച് ഭേദമാക്കിയത് അദ്ദേഹമാണെന്നും എന്നാല്‍ അദ്ദേഹം ഡോക്ടറല്ല എന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചുകളഞ്ഞെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു. 

താനുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ പലതും അസംബന്ധങ്ങളാണെന്നും തന്നെയും കുടുംബത്തെയും വേട്ടയാടുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും ശ്രുതി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

മോന്‍സണ്‍ മാവുങ്കലിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേരുന്ന ശ്രുതിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടേയാണ് പ്രതികരണവുമായി നടി രംഗത്തെത്തിയത്. 

Keywords:  News, Kerala, State, Kochi, Entertainment, Fraud, Case, Allegation, Actress Shruti Lakshmi responds the allegation with Monson
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia