വന്ന വഴി മറന്നു! ഇന്ത്യന്‍ ആര്‍മിയെ പുകഴ്ത്തിയ അഡ്‌നാന്‍ സാമിക്ക് പാക്കിസ്ഥാനികളുടെ ട്രോള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 02.10.2016) പാക് വംശജനായ ഗായകന്‍ അഡ്‌നാന്‍ സാമിക്ക് ട്രോള്‍ മഴ. ഇപ്പോള്‍ ഇന്ത്യന്‍ പൗരനാണ് ഇദ്ദേഹം. പാക് അധീന കശ്മീരില്‍ സര്‍ജിക്കല്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ ആര്‍മിയെ പ്രശംസിച്ച് ട്വീറ്റ് ചെയ്തതാണ് ട്രോളിന് കാരണമായത്. പാക്കിസ്ഥാനികളായിരുന്നു സാമിയെ ആക്രമിക്കാന്‍ ഉല്‍സാഹം കാണിച്ചത്.

ഭീകരവാദത്തിനെതിരെ പൊരുതിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ധീര സായുധ സേനയ്ക്കും അഭിനന്ദനമെന്നായിരുന്നു ആദ്യ ട്വീറ്റ്. എന്നാല്‍ സാമി വന്ന വഴി മറന്നുവെന്നും വേരു മറന്നവരോട് പുച്ഛമാണെന്നുമൊക്കെ റീട്വീറ്റുകള്‍ ഒഴുകി. ഇതോടെ രണ്ടാമത്തെ ട്വീറ്റെത്തി.

'എന്റെ ട്വീറ്റിനെതിരെ പാക്കിസ്ഥാനികള്‍ ഇളകി. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. അവര്‍ക്ക് ഭീകരവാദിയും പാക്കിസ്ഥാനും ഒന്നുതന്നെയാണെന്നത്. സെല്‍ഫ് ഗോള്‍. ഭീകരവാദം അവസാനിപ്പിക്കുക' എന്നായിരുന്നു അത്.

ട്വീറ്റുകളും മറുട്വീറ്റുകളും കാണാം.

വന്ന വഴി മറന്നു! ഇന്ത്യന്‍ ആര്‍മിയെ പുകഴ്ത്തിയ അഡ്‌നാന്‍ സാമിക്ക് പാക്കിസ്ഥാനികളുടെ ട്രോള്‍




SUMMARY: New Delhi: Pakistani-origin singer Adnan Sami, who is now an Indian citizen, has hailed the Indian Army for conducting surgical strikes on terror labs across the Line of Control (LoC) in Jammu and Kashmir. On being trolled on Twitter by Pakistanis, he said their outburst clearly means they fail to distinguish between “terrorist and Pakistan”.

Keywords: Indian, Pakistani, Adnan Sami, Indian Citizen, Surgical strike, Pakistan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia