ബോളീവുഡില്‍ താരറാണിപ്പട്ടം അലങ്കരിക്കുന്നതിനിടയിലാണ് ഐശ്വര്യ റായ് ഗര്‍ഭം ധരിച്ചത്. ഇതോടെ മാഥുര്‍ ഭണ്ഡാകറിന്റെ പുതിയ ചിത്രമായ ഹീറോയിനില്‍ നിന്നും ഐശ്വര്യ പിന് വാങ്ങി. ഇതോടെ ഐശ്വര്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. പിന്നീട് ഐശ്വര്യയുടെ പ്രസവത്തിനായി കാത്തിരുന്നു മാധ്യമങ്ങളും ആരാധകരും. മറ്റൊരാളുടേയും പ്രസവത്തിന് ലഭിക്കാത്ത പ്രാധാന്യം ഐശ്വര്യയുടെ പ്രസവത്തിന് ലഭിച്ചു. സുന്ദരിയായ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായി ഐശ്വര്യ.
പിന്നീട് ഐശ്വര്യയെ ഒരു നോക്കുകാണാനായി പാപ്പരാസികളുടേയും മാധ്യമങ്ങളുടേയും നെട്ടോട്ടം. ഒടുവില്‍ അവര്‍ വിജയം കണ്ടു. കുഞ്ഞു ആരാധ്യയെ മാറോടടുക്കി കാറില്‍ യാത്ര ചെയ്യുന്ന ഐശ്വര്യയുടെ തടിച്ചുവീര്‍ത്ത ചിത്രം മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ഇതോടെ ലോക സുന്ദരിയായ ഐശ്വര്യ പടുകിളവിയായെന്നും അംഗലാവണ്യം നഷ്ടപ്പെട്ടെന്നുമുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചു. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളേയും ഐശ്വര്യ ചെറുപുഞ്ചിരിയോടെ നേരിട്ടു.
ഒരിക്കല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലൂടെ ഐശ്വര്യ ലോകത്തിനുതന്നെ ആ സന്ദേശം പകര്‍ന്നു നല്കി. 'ഞാനൊരു അമ്മയാണ്. മറ്റാരേക്കാളും എന്നെ ആവശ്യമുള്ളത് എന്റെ കുഞ്ഞിനാണ്' എന്നായിരുന്നു ആ മറുപടി. മാതൃത്വത്തിന് അവര്‍ നല്കുന്ന പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഐശ്വര്യയുടെ ആ വാക്കുകള്‍.
പ്രസവശേഷം അംഗലാവണ്യം നഷ്ടമാകുമെന്ന് ഭയന്ന് ഗര്‍ഭം ധരിക്കാന്‍ തയ്യാറാകാത്ത യുവ തലമുറയ്ക്കുള്ള മറുപടിയാണ് ഐശ്വര്യ. മാസങ്ങള്‍ക്കുശേഷം ഐശ്വര്യ വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തി. പഴയ അതേ പ്രസരിപ്പോടെ, ആത്മ വിശ്വാസത്തോടെ, അംഗലാവണ്യത്തോടെ.
അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും ഐശ്വര്യയെ വാനോളം പുകഴ്ത്തി. ഇതിനിടെ യുഎന്നിന്റെ അംബാസഡറായി നിയമിതയായി ഐശ്വര്യ. 2013ലെ ക്യാന്‍ ഫെസ്റ്റിവലിലും ഐശ്വര്യയ്ക്ക് മറ്റാരേക്കാളും ശ്രദ്ധ ലഭിച്ചു. ഇതിനിടെ ഐശ്വര്യയുടെ തിരിച്ചുവരവ് വാര്‍ത്തകളും മാധ്യമങ്ങളില്‍ ഇടം നേടി. എന്നാല്‍ മാധ്യമവാര്ത്തകളെയെല്ലാം തകിടം മറിച്ച് ഐശ്വര്യ ഇന്നും സന്തോഷത്തോടെ ജീവിക്കുന്നു. ജീവനുതുല്യം സ്നേഹിക്കുന്ന തന്റ് മകള്‍ ആരാധ്യയ്ക്കൊപ്പം.
തിരക്കുപിടിച്ച ഗ്ലാമര്‍ ലോകത്തുനിന്നും പെട്ടെന്നൊരു ദിവസം ഒഴിഞ്ഞുപോകേണ്ടി വന്ന ഒരാള്‍ക്ക് എങ്ങനെ ഇത്ര സന്തോഷവതിയായി ജീവിക്കാന്‍ സാധിക്കുമെന്ന ചോദ്യം ഐശ്വര്യക്ക് പലരില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. അതിനുള്ള മറുപടിയാണ് താഴെ:
1. നിങ്ങളുടെ കുഞ്ഞിന് ഏറ്റവും ആവശ്യമുള്ളത് നിങ്ങളെയാണ്
ഇതി പല അമ്മമാര്‍ക്കും അറിയാമെങ്കിലും പലര്‍ക്കും അത് മനസിലാകാറില്ല. ഒരു കുഞ്ഞിന് വേണ്ട എല്ലാ ശ്രദ്ധയും പരിചരണവും ഐശ്വര്യ തന്നെ മകള്‍ക്ക് നല്കുന്നു. എന്ത് തീരുമാനമെടുക്കുമ്പോഴും ഐശ്വര്യ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ആരാധ്യയ്ക്കാണ്
2. തക്ക സമയത്ത് ശരിയായ തീരുമാനങ്ങള്‍
തന്റെ മകള്‍ക്കൊപ്പമുള്ള ദിനങ്ങള്‍ വിലപിടിച്ചതാണെന്നും ആ നിമിഷങ്ങള്‍ ഒരിക്കലും തിരിച്ചുകിട്ടില്ലെന്നും ഐശ്വര്യ ഒരിക്കല്‍ പറഞ്ഞു. ശരീര ഭാരം കുറയ്ക്കാന്‍ പിന്നീടും ധാരാളം സമയമുണ്ട്. കുഞ്ഞിനാണ് പ്രാധാന്യം, സൗന്ദര്യത്തിനല്ല ഐശ്വര്യ പറഞ്ഞു.
3. പുതിയ കാര്യങ്ങളില്‍ വ്യാപൃതരാകാം
ഭാര്യയായിരിക്കുമ്പോഴും അമ്മയായിരിക്കുമ്പോഴും തന്റെ സമയമനുസരിച്ചുള്ള കാര്യങ്ങളില്‍ ഇടപഴകുന്നത് ഊര്‍ജ്ജ്വസ്വലത വീണ്ടെടുക്കാന്‍ സഹായിക്കും.
4. ആദ്യം അമ്മയാകൂ, എന്നിട്ട് ജോലി ചെയ്ത് സമ്പാദിക്കൂ
ഒരു നല്ല അമ്മയായി തുടരുമ്പോഴും തന്റെ കരിയറിലേയ്ക്ക് തിരിച്ചുവരാന്‍ ഐശ്വര്യ ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഫലമായി പല തിരക്കഥകളും അവര്‍ നോക്കുന്നുണ്ട്. എന്നാല്‍ തൃപ്തികരമായ ഒരു തിരക്കഥ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഐശ്വര്യ പറഞ്ഞു.
സിനിമയില്‍ സജീവ സാന്നിധ്യമാകാന്‍ ഐശ്വര്യക്ക് കഴിഞ്ഞിട്ടില്ലെങ്കിലും അവര്‍ക്ക് ആകുന്ന വിധത്തില്‍ അവാര്‍ഡ് നിശകളിലും മറ്റ് ചടങ്ങുകളിലും സജീവ സാന്നിധ്യമാണ് ഐശ്വര്യ.
SUMMARY: She was at the peak of her career, she was making headlines, the whole nation was making for her next big venture in Madhur Bandharkar's 'Heroine' and there came the news of 'Ash is Pregnant'.
Keywords: Entertainment news, Career, Making headlines, Venture, Madhur Bandharkar, Heroine, Ash is Pregnant,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.