(www.kvartha.com 28.02.2016) ഐശ്വര്യ അങ്ങനെയാണ്, ഗ്ലാമര്‍ റോളുകളായാലും, ഡീ ഗ്ലാം റോളുകളായാലും ഓരോ ചലനത്തിലും ഒരു മാന്ത്രികത കാത്തു സൂക്ഷിക്കുന്നു. മുന്‍ ലോകസുന്ദരി സ്‌ക്രീനിലെത്തുമ്പോള്‍ ആരാധകരുടെ മനസില്‍ ഉദിക്കുന്ന പ്രതീക്ഷയുടെ നാളങ്ങളെ അവര്‍ തല്ലിക്കെടുത്തുന്നുമില്ല. അതുകൊണ്ട് ആഷിന്റെ ഏതു വേഷങ്ങളും ആരാധകര്‍ നെഞ്ചിലേറ്റിയിട്ടുമുണ്ട്.
ഏറ്റവും പുതിയ ചിത്രമായ സരബ്ജിത്തിലും ഐശ്വര്യ ഈ മാന്ത്രികത ഉപേക്ഷിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ മുഷിഞ്ഞ വേഷമണിഞ്ഞു നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സിനിമാലോകത്തെ സംസാരവിഷയം. ഒപ്പം ആഷിന്റെ സരബ്ജിത്തിന്റെ വിശേഷങ്ങളും. സുവര്‍ണ ക്ഷേത്രത്തിലാണ് സരബ്ജിത്തിന്റെ ചിത്രീകരണം നടക്കുന്നത്.
ക്ഷേത്രത്തിന്റെ പാചകപ്പുരയില്‍ ഭക്ഷണം പാകം ചെയ്തു കൊണ്ടുനില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണിത്. വിഷാദഭാവത്തിലാണ് ഐശ്വര്യയുടെ നില്‍പ്പ്. സരബ്ജിത്തിലെ പ്രധാന രംഗങ്ങളാണ് ഇപ്പോള്‍ സുവര്‍ണ ക്ഷേത്രത്തില്‍ ചിത്രീകരിക്കുന്നതെന്നാണ് വിവരം. പാചകത്തിനു പുറമേ ഐശ്വര്യ തറതുടയ്ക്കുന്നതും, പാത്രം കഴുകുന്നതുമായ രംഗങ്ങളും ചിത്രീകരിച്ചുവെന്നാണ് കേള്‍ക്കുന്നത്.
പാക്കിസ്ഥാന്‍ ജയിലില്‍ കിടന്നു മരിച്ച ഇന്ത്യന്‍ വംശജന്‍ സരബ്ജിത്ത് സിങ്ങിന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ സരബ്ജിത്തിന്റെ സഹോദരി ദല്‍ബിര്‍ സിങ്ങായാണ് ഐശ്വര്യ എത്തുന്നത്. രണ്‍ദീപ് ഹൂഡയാണ് സരബ്ജിത്തായി എത്തുന്നത്. ഭാര്യയായി റിച്ച ഛദ്ദയാണ് അഭിനയിക്കുന്നത്.
SUMMARY: Aishwarya Rai Bachchan, who began filming for the Amritsar schedule of Omung Kumar's 'Sarabjit' biopic earlier this month, recently took part in the seva at the Harmandir Sahib, Golden Temple as part of the shoot. The 42-year-old actress joined devotees in washing dishes, sweeping the floor, and cooking.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.