അജിതിന്റെ പുതിയ ചിത്രം 'തല 57' ന്റെ ഷൂട്ടിങ്ങ് ചിത്രങ്ങൾ ചോർന്നു; ചോർന്നത് സിനിമയുടെ സുപ്രധാന ഭാഗങ്ങൾ, അണിയറ പ്രവർത്തകർ നിരാശയിൽ; ചിത്രങ്ങൾ കാണാം
Jan 14, 2017, 12:13 IST
ചെന്നൈ: (www.kvartha.com 14.01.2017) അജിതിന്റെ പുതിയ സിനിമ തല 57 ന്റെ ഷൂട്ടിങ്ങ് ചിത്രങ്ങൾ ചോർന്നു. യൂറോപ്പിൽ വെച്ച് ഷൂട്ട് ചെയ്ത ഭാഗങ്ങളാണ് ചോർന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
ചോർന്നിരിക്കുന്ന ഭാഗങ്ങൾ വെച്ച് നോക്കുമ്പോൾ വിദേശ താരങ്ങൽ അണിനിരക്കുന്ന സംഘട്ടന രംഗങ്ങളാണ് ഷൂട്ട് ചെയ്തിരുന്നതെന്ന് മനസ്സിലാകും. തോക്ക് പിടിച്ചിരിക്കുന്ന ഒരു കൂട്ടം താരങ്ങൾ വണ്ടിയിൽ പിന്തുടരുന്നതും കാണാം. ഇതിൽ നിന്നും ഇറാഖ് സിറിയ സംഭവ കഥയുടെ പുനരാവിഷ്ക്കാരമായിരിക്കണം ഇവിടെ ഷൂട്ട് ചെയ്തതെന്ന് സംശയമുണ്ട്.
ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചതിനെ തുടർന്ന് സംവിധയാകൻ ശിവ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ അജിതും നിരാശ പ്രകടിപ്പിച്ചു. താരം അണിയറ പ്രവർത്തകർക്ക് ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അത് പ്രകാരം അണിയറ പ്രവർത്തകർ ഷൂട്ടിങ്ങ് സ്ഥലത്ത് മൊബൈൽ കാമറ ഉപയോഗിക്കരുത് അത് പോലെ ആരാധകർക്ക് സ്ഥലത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും. കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതിന് വിലക്കുകയും ചെയ്തിട്ടുണ്ട്.
ഹോളിവുഡിനോട് ചേർത്ത് വെക്കാവുന്ന ഒരു സിനിമയായിരിക്കും 'തല 57' എന്ന് സംഗീത സംവിധായാകൻ അനിരുദ്ധ് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. അജിതും സിരുതൈ ശിവയും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമെന്ന നിലക്ക് നേരത്തെ തന്നെ ചിത്രത്തിന് വൻ പ്രതീക്ഷയാണ് ലഭിച്ചിരിക്കുന്നത്.
ചോർന്നിരിക്കുന്ന ഭാഗങ്ങൾ വെച്ച് നോക്കുമ്പോൾ വിദേശ താരങ്ങൽ അണിനിരക്കുന്ന സംഘട്ടന രംഗങ്ങളാണ് ഷൂട്ട് ചെയ്തിരുന്നതെന്ന് മനസ്സിലാകും. തോക്ക് പിടിച്ചിരിക്കുന്ന ഒരു കൂട്ടം താരങ്ങൾ വണ്ടിയിൽ പിന്തുടരുന്നതും കാണാം. ഇതിൽ നിന്നും ഇറാഖ് സിറിയ സംഭവ കഥയുടെ പുനരാവിഷ്ക്കാരമായിരിക്കണം ഇവിടെ ഷൂട്ട് ചെയ്തതെന്ന് സംശയമുണ്ട്.
ഹോളിവുഡിനോട് ചേർത്ത് വെക്കാവുന്ന ഒരു സിനിമയായിരിക്കും 'തല 57' എന്ന് സംഗീത സംവിധായാകൻ അനിരുദ്ധ് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. അജിതും സിരുതൈ ശിവയും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമെന്ന നിലക്ക് നേരത്തെ തന്നെ ചിത്രത്തിന് വൻ പ്രതീക്ഷയാണ് ലഭിച്ചിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.