മേബലൈന്‍ ന്യൂയോര്‍ക്കിനു വേണ്ടി ആലിയ ഭട്ട് റാംപില്‍

 


മുംബൈ: (www.kvartha.com 18.03.2017) ഇന്ത്യ ഫാഷന്‍ വീക്കില്‍ മേബലൈന്‍ ന്യൂയോര്‍ക്കിനു വേണ്ടി ആലിയ ഭട്ട് റാംപിലെത്തുന്നു. ബ്രാന്‍ഡിന്റെ പുതിയ ഐ മേക്ക് അപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി റാംപിലെത്തുന്ന ആലിയ ഈ സീസണിലെ ഷോയുടെ ആവേശമാകും. മേബലൈന്‍ ന്യൂയോര്‍ക്കിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആലിയ ഭട്ട് ഇതുവരെ കാണാത്ത നാടകീയ അവതരണത്തില്‍ ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്ക് ഓട്ടം/വിന്റര്‍'17 ന്റെ റാംപിലെത്തുന്നു.

 മേബലൈന്‍ ന്യൂയോര്‍ക്കിനു വേണ്ടി ആലിയ ഭട്ട് റാംപില്‍

പ്രമുഖ ഡിസൈനര്‍ നമ്രത ജോഷിപുര രൂപകല്‍പ്പന ചെയ്ത വേഷങ്ങളോടെയും മേബലൈന്‍ മേക്ക് അപ്പ് വിദഗ്ധന്‍ എല്‍ട്ടണ്‍ ജെ. ഫെര്‍ണാണ്ടസിന്റെ വിസ്മയിപ്പിക്കുന്ന ന്യൂയോര്‍ക്ക് ഇന്‍സ്പയേര്‍ഡ് മേക്ക് അപ്പ് ലുക്കിലുമാണ് ആലിയ എത്തുന്നത്. ആലിയയുടെ ഉന്മേഷം നിറഞ്ഞ വ്യക്തിത്വവും എന്തും സാധ്യമാക്കാന്‍ സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുന്ന ഷോയും അവതരിപ്പിക്കുന്നതിലൂടെ ന്യൂയോര്‍ക്കിലെ മാസ്മരികത ഡെല്‍ഹിയിലെ റാംപിലും എത്തിക്കാനാണ് മേബലൈന്‍ ലക്ഷ്യമിടുന്നത്.

ആലിയ ഭട്ടിന്റെ പ്രകടനം മേബലൈന്‍ ഷോയില്‍ വിസ്മയമാകുമെന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മേബലൈന്‍ ന്യൂയോര്‍ക്ക് ഇന്ത്യ ജനറല്‍ മാനേജര്‍ പൂജ സഹ്ഗാല്‍ അഭിപ്രായപ്പെട്ടു. അതുല്യപ്രതിഭയായ ആലിയ ഭട്ട് ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്കിന്റെ ഭാഗമാകുന്നതില്‍ അത്യധികം ആവേശമുണ്ടെന്ന് ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് സുനില്‍ സേത്തി അഭിപ്രായപ്പെട്ടു.

ആകര്‍ഷകമായ വ്യക്തിത്വവും സൗന്ദര്യവും കൊണ്ട് ആലിയ ഈ ഷോ വലിയ വിജയമാക്കി മാറ്റുമെന്ന് ഉറപ്പാണ്. ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ മികച്ച അഭിനേത്രികളിലൊരാളായ ആലിയയെ ഫാഷന്‍ വീക്കില്‍ വളരെയധികം പ്രതീക്ഷയോടെയാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read:
നികുതിയടച്ചില്ലെന്നാരോപിച്ച് ഐസ്‌ക്രീം പാര്‍ലര്‍ ഉടമക്ക് ആദ്യം നോട്ടീസ്, പിന്നീട് രണ്ടുലക്ഷം രൂപ കൈക്കൂലി തന്നാല്‍ പ്രശ്‌നപരിഹാരമെന്ന് നിര്‍ദേശം; ഒടുവില്‍ കൈക്കൂലി അരലക്ഷത്തില്‍ ഉറപ്പിച്ച വാണിജ്യനികുതി ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ വലയില്‍ കുടുങ്ങി
Keywords: Alia Bhatt First Ramp Walk, Mumbai, New York, Women, Actress, News, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia