കത്രീനയ്ക്കും രണ്‍ബീറിനുമിടയില്‍ വന്നത് ദീപികയും സല്‍മാന്‍ ഖാനുമല്ല! ആലിയ ഭട്ട്

 


മുംബൈ: (www.kvartha.com 24.01.2016) ബോളീവുഡ് ഇണക്കുരുവികളായ കത്രീനയ്ക്കും രണ്‍ബീറിനുമിടയില്‍ വന്നത് രണ്‍ബീറിന്റെ പഴയ കാമുകി ദീപിക പദുക്കോണോ കത്രീനയുടെ പഴയ കാമുകന്‍ സല്‍മാന്‍ ഖാനോ അല്ലെന്ന് സൂചന. കഴിഞ്ഞ 6 വര്‍ഷമായി ഒരുമിച്ച് കഴിഞ്ഞിരുന്ന ദമ്പതികള്‍ വേര്‍പിരിഞ്ഞുവെന്നത് ഉറപ്പിക്കാമെന്ന നിലയിലാണ് കാര്യങ്ങള്‍. എന്നാല്‍ ഇതുവരെ ഇരുവരും വേര്‍പിരിയല്‍ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.

കത്രീനയ്ക്കും രണ്‍ബീറിനുമിടയില്‍ വിലങ്ങുതടിയായി നിന്നത് ഹൈവേ നായിക അലിയ ഭട്ട് ആണെന്ന വാര്‍ത്തകള്‍ ബിടൗണില്‍ പ്രചരിക്കുന്നുണ്ട്. ആലിയയോട് രണ്‍ബീറിനുള്ള ഇഷ്ടമാണ് കത്രീനയുടെ ഹൃദയം കീറിമുറിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.

മാസങ്ങള്‍ക്ക് മുന്‍പ് ഇംതിയാസ് അലിയുടെ അന്ധേരിയിലുള്ള വസതിയില്‍ വെച്ച് നടന്ന ഒരു പാര്‍ട്ടിക്കിടെ കത്രീനയുടേയും രണ്‍ബീറിന്റേയും വേര്‍പിരിയല്‍ കഥ ആരംഭിച്ചിരുന്നു. അന്ന് ഇരുവരെയും കൂടാതെ ആലിയയും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
കത്രീനയ്ക്കും രണ്‍ബീറിനുമിടയില്‍ വന്നത് ദീപികയും സല്‍മാന്‍ ഖാനുമല്ല! ആലിയ ഭട്ട്

ആലിയയോടുള്ള രണ്‍ബീറിന്റെ പെരുമാറ്റത്തില്‍ ഒരു പന്തികേട് കത്രീനയ്ക്ക് തോന്നിയെന്നാണ് സൂചന. തുടര്‍ന്ന് വീട്ടിലെത്തിയ രണ്‍ബീറിനോട് കത്രീന ഇതേചൊല്ലി വഴക്കിട്ടു. എന്നാല്‍ ആരോപണം രണ്‍ബീര്‍ നിഷേധിച്ചിരുന്നു.

ആലിയയും രണ്‍ബീറും ഒരുമിക്കുമ്പോള്‍ കത്രീനയ്ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിരുന്നു.

SUMMARY: Mumbai: It will be a shocker to many of us to know that it is NOT Deepika Padukone but the ‘Highway’ lady Alia is the reason behind the lovebirds Ranbir Kapoor and Katrina Kaif split.

Keywords: Katrina Kaif, Ranbir Kapoor, Alia Bhatt,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia