ആലിയഭട്ടിന് ബോളിവുഡല്ല പ്രിയം, പിന്നെ ഹോളിവുഡുമല്ല!

 


(www.kvartha.com 09.03.2016) ബോളിവുഡിലെ ഉദിച്ചു നില്‍ക്കുന്ന താരം, പക്ഷേ ഇനിയേതു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കണമെന്നാണ് മോഹമെന്നു ചോദിച്ചാല്‍ ആലിയ ഭട്ടിന് മണിരത്‌നത്തിന്റെ സിനിമയില്‍ എന്നൊരു ഉത്തരമേയുള്ളൂ. അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനു വേണ്ടി തമിഴ് സിനിമയില്‍ അഭിനയിക്കാനും താന്‍ തയാറാണെന്നാണ് ആലിയ പറയുന്നത്.

പ്രാദേശിക സിനിമകള്‍ കാണണമെന്ന് അച്ഛന്‍ മഹേഷ് ഭട്ട് എപ്പോഴും പറയാറുണ്ട്. ബംഗാളി സിനിമയില്‍ എന്നെങ്കിലും ഒരിക്കല്‍ അഭിനയിക്കുമെന്ന കാര്യം താന്‍ ഉറപ്പിച്ചിട്ടുണ്ടെന്ന് ആലിയ. പക്ഷേ അതിനേക്കാള്‍ മോഹം മണിരത്‌നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാനാണെന്നു മാത്രം. മണിരത്‌നത്തിന്റെ ഒ കാതല്‍ കണ്‍മണി ഹിന്ദിയില്‍ വരുണ്‍ ധവാനെയും ആലിയ ഭട്ടിനെയും നായികനായകന്മാരാക്കി ചെയ്യാന്‍ ഉദ്ദേശമുണ്ടെന്ന് ആദ്യം വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രം തമിഴില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. അതും ദുല്‍ക്കര്‍ സല്‍മാനും നിത്യ മേനോനും നായികനായകന്മാരായി.
       
ആലിയഭട്ടിന് ബോളിവുഡല്ല പ്രിയം, പിന്നെ ഹോളിവുഡുമല്ല!

SUMMARY: Actress Alia Bhatt says she is keen to work with veteran director Mani Ratnam. “My dad (Mahesh Bhatt) keeps pushing me to watch regional films. He had said that I should definitely do Bengali films. I’ve always wanted to work with Mani Ratnam, so maybe I’ll go down south and work with Mani sir,” Alia said here when asked if she intended to try her hand at regional cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia