'എന്റെ കുഞ്ഞു ബദാം'; സമൂഹ മാധ്യമങ്ങളില്‍ വൈറലായ 'കച്ചാ ബദാമി'ന് ചുവടുവച്ച് അല്ലുവിന്റെ മകള്‍ അര്‍ഹ, തരംഗമായി വീഡിയോ
Feb 11, 2022, 13:32 IST
ചെന്നൈ: (www.kvartha.com 11.02.2022) സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഭൂപന്‍ ഭഡ്യാക്കര്‍ എന്ന തെരുവു കച്ചവടക്കാരന്റെ 'കച്ചാ ബദാം' ഗാനത്തിന് ചുവടുവച്ച് തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹ. അല്ലു അര്‍ജുന്‍ തന്നെയാണ് മകളുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'എന്റെ കുഞ്ഞു ബദാം അര്‍ഹ' എന്നാണ് അല്ലു മകളുടെ ഡാന്‍സ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. ഇതിനോടകം തന്നെ 10 ലക്ഷത്തിലധികം സ്വന്തമാക്കിയ വീഡിയോയ്ക്ക് താഴെ ആരാധകരുടെ പ്രശംസകളുടെ പ്രവാഹമാണ്.
അതേസമയം, അല്ലുവിന് പിന്നാലെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുകയാണ് മകളും. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന 'ശാകുന്തളം' എന്ന ചിത്രത്തിലാണ് അര്‍ഹ അഭിനയിക്കുക. കാളിദാസ കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഭരത രാജകുമാരിയായാണ് അര്‍ഹ അഭിനയിക്കുക. സാമന്തയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ശാകുന്തളം, കാവ്യനായകി എന്നാണ് ചിത്രത്തെ കുറിച്ച് ഗുണശേഖര്‍ പറയുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.