വാക്കുകള്‍ വളച്ചൊടിച്ചു, അവാര്‍ഡുകള്‍ തിരികെ നല്‍കാനും മാത്രം വിഡ്ഢിയാണോ ഞാന്‍? പ്രകാശ് രാജ്

 


ബംഗലൂരു: (www.kvartha.com 03.10.2017) തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് നടനും നിര്‍മ്മാതാവുമായ പ്രകാശ് രാജ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രകാശ് രാജ് നടത്തിയ പ്രസ്താവനയാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ചത്. പ്രധാനമന്ത്രി ഉള്‍പ്പെടുന്ന 'മഹാ നടന്മാര്‍ക്ക്' കൂടി അവകാശപ്പെട്ടതാണ് തന്റെ അഞ്ച് ദേശീയ പുരസ്‌ക്കാരങ്ങള്‍ എന്നായിരുന്നു പ്രകാശ് രാജ് പറഞ്ഞത്. എന്നാല്‍ നടന്‍ തന്റെ പുരസ്‌ക്കാരങ്ങള്‍ മടക്കി നല്‍കാന്‍ തീരുമാനിച്ചുവെന്ന രീതിയിലായിരുന്നു മാധ്യമ റിപോര്‍ട്ടുകള്‍.

എന്റെ കഠിനാധ്വാനത്തിന് ലഭിച്ച പുരസ്‌ക്കാരങ്ങള്‍ തിരികെ നല്‍കാനും മാത്രം വിഡ്ഢിയാണോ ഞാന്‍. ആ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചതില്‍ ഏറെ അഭിമാനിക്കുന്നയാളാണ് ഞാന്‍- പ്രകാശ് രാജ് പറഞ്ഞു.

സെപ്റ്റംബര്‍ ആദ്യവാരമാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. ഹെല്‍മെറ്റ് ധരിച്ചെത്തിയ അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

വാക്കുകള്‍ വളച്ചൊടിച്ചു, അവാര്‍ഡുകള്‍ തിരികെ നല്‍കാനും മാത്രം വിഡ്ഢിയാണോ ഞാന്‍? പ്രകാശ് രാജ്

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ പരിഹസിച്ച് ട്രോള്‍ ചെയ്യുന്ന ചിലരുടെ അക്കൗണ്ടുകള്‍ പ്രധാമന്ത്രി മോഡി ഫോളോ ചെയ്യുന്നുണ്ട്. കണ്ണടച്ച ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. യുപിയില്‍ നിന്നുള്ള ഇപ്പോഴത്തെ വീഡിയോകള്‍ കണ്ടാല്‍ യുപി മുഖ്യമന്ത്രി പൂജാരിയാണോ അതോ മുഖ്യമന്ത്രിയാണോ എന്ന് സംശയം തോന്നും. ഡബിള്‍ റോളുകള്‍ ചെയ്യുന്ന ഭരണാധികാരികളാണിപ്പോള്‍ നമുക്കുള്ളത്. അവരാണ് എനിക്ക് അഞ്ച് ദേശീയ പുരസ്‌ക്കാരങ്ങള്‍ തന്നത്. അത് തിരികെ നല്‍കാനാണ് എനിക്ക് തോന്നുന്നത്. അവര്‍ എന്നേക്കാള്‍ വലിയ അഭിനേതാക്കളാണ്- എന്നായിരുന്നു പ്രകാശ് രാജ് കഴിഞ്ഞ ദിവസം പറഞ്ഞത്.

തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെങ്കിലും തന്റെ ഉദ്ദേശശുദ്ധിയില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ നിശ്ശബ്ദത എന്നെ ഭയപ്പെടുത്തുന്നു. ഞാന്‍ അസ്വസ്ഥനാണ്. മുറിവേറ്റവനാണ്- പ്രകാശ് രാജ് പറഞ്ഞു.

കന്നട സിനിമകളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രകാശ് രാജ് പിന്നീട് തമിഴ്, മലയാളം ചിത്രങ്ങളില്‍ പ്രമുഖ വേഷങ്ങളില്‍ എത്തി. ഗൗരി ലങ്കേഷിന്റെ അടുത്ത സുഹൃത്താണ് പ്രകാശ് രാജ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: BENGALURU: Prime Minister Narendra Modi's silence on the unsolved murder of journalist Gauri Lankesh is why noted southern actor Prakash Raj says his five National Awards are deserved by "bigger actors" including the PM. The actor also said that he has been misquoted as saying he wants to return those awards. "I am not such a fool to give back the National Awards which has been given to me for my body of work and which I am very proud of."

Keywords: National, Prakash Raj, PM Modi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia