മകനെ കാണാനെത്തിയപ്പോള്‍ സുരക്ഷിതമായി കാറിലെത്തിച്ച പൊലീസ് ഉദ്യോഗസ്ഥനോട് നന്ദി പറഞ്ഞ് ശാരൂഖ് ഖാന്‍, വീഡിയോ വൈറല്‍

 



മുംബൈ: (www.kvartha.com 22.10.2021) മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ കാണാനെത്തിയപ്പോള്‍ സുരക്ഷിതമായി കാറിലെത്തിച്ച പൊലീസ് ഉദ്യോഗസ്ഥനോട് നന്ദി പറഞ്ഞ് ബോളിവുഡ് സൂപെര്‍ താരം ശാരൂഖ് ഖാന്‍. കഴിഞ്ഞ ദിവസമാണ് ശാരൂഖ് മകനെ കാണാന്‍ ആര്‍തര്‍ റോഡ് ജയിലിലെത്തിയത്. ജയിലിന് മുന്നില്‍ ഷാരൂഖിന്റെ ആരാധകരും മാധ്യമപ്രവര്‍ത്തകരുമെല്ലാം എത്തിയിരുന്നു. 

നിയന്ത്രിക്കാനാവാത്ത ജനക്കൂട്ടത്തിനിടയിലൂടെ ഏറെ പണിപ്പെട്ടാണ് മുംബൈ പൊലീസും പേഴ്‌സണല്‍ സെക്യൂരിറ്റി ജീവനക്കാരും ശാരൂഖിനെ ജയിലിലെത്തിച്ചത്. എന്നാല്‍, തിരികെ വരുമ്പോള്‍ തിരക്ക് മൂലം ശാരുഖിന് കാറിനടുത്തേക്ക് എത്താനായില്ല. ഇതിനിടെ അടുത്തുണ്ടായിരുന്ന മുംബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ സഹായത്തിനായി എത്തുകയായിരുന്നു. 

മകനെ കാണാനെത്തിയപ്പോള്‍ സുരക്ഷിതമായി കാറിലെത്തിച്ച പൊലീസ് ഉദ്യോഗസ്ഥനോട് നന്ദി പറഞ്ഞ് ശാരൂഖ് ഖാന്‍, വീഡിയോ വൈറല്‍


ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ശാരൂഖ് ഖാന്‍ കാറിനടുത്തേക്ക് എത്തിയത്. കാറിനടുത്തേക്ക് എത്താന്‍ സഹായിച്ച ഉദ്യോഗസ്ഥനോട് താരം നന്ദി പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. കാറില്‍ കയറുന്നത് മുമ്പ് തിരിഞ്ഞ് നിന്ന് ശാരൂഖ് നീല ഷര്‍ട്ടിട്ട മുംബൈ പൊലീസിലെ ഉദ്യോഗസ്ഥനോട് നന്ദി പറയുകയായിരുന്നു.

ആഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മകനെ കാണാന്‍ മിനിറ്റുകള്‍ മാത്രമാണ് ശാരൂഖിന് അനുമതി നല്‍കിയിരുന്നത്. ആര്യനെ കണ്ട് ഉടന്‍തന്നെ താരം മടങ്ങുകയും ചെയ്തു.


Keywords:  News, National, Entertainment, Bollywood, Sharukh Khan, Police, Son, Video, Prison, Amid paparazzi chaos, Shah Rukh Khan thanks officer for escorting him safely to his car during jail visit
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia