Hema Committee | ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം വെടിഞ്ഞ് താരസംഘടനയായ 'അമ്മ'; 'ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ മുഴുവൻ സിനിമാ മേഖലയെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല'
റിപ്പോർട്ടിനെക്കുറിച്ച് ദിവസങ്ങളോളം മൗനം പാലിച്ചതിന് 'അമ്മ'യ്ക്ക് എതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു
കൊച്ചി: (KVARTHA) ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെ സ്വാഗതം ചെയ്തുക്കൊണ്ട് മലയാള ചലച്ചിത്ര താരസംഘടനയായ 'അമ്മ'.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും നിലപാട് വ്യക്തമാക്കാതിരുന്ന 'അമ്മ'യ്ക്ക് എതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് വാർത്താസമ്മേളനം വിളിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
'അമ്മ' ഒളിച്ചോടിയതല്ലെന്നും ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളോട് യോജിക്കുന്നുവെന്നും തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ മുഴുവൻ സിനിമാ മേഖലയെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്മയ്ക്കുള്ളിൽ ഈ വിഷയത്തിൽ ഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും ഒടുവിൽ ഔദ്യോഗിക നിലപാട് സ്വീകരിക്കാൻ സംഘടന തീരുമാനിച്ചു. അമ്മ വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും തെറ്റ് ചെയ്തവരെ ഒരിക്കലും സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.