നീര്‍ജ ഭനോട്ടിന്റെ പഴയ പരസ്യവുമായി അമൂല്‍

 


(www.kvartha,com 22.02.2016) 80കളില്‍ ടെലിവിഷന്‍ ചാനലുകളില്‍ നിറഞ്ഞു നിന്ന അമൂല്‍ ചോക്ലേറ്റിന്റെ പരസ്യ വീഡിയോ അമൂല്‍ പുറത്തിറക്കി. കൊല്ലപ്പെട്ട എയര്‍ഹോസ്റ്റസ് നീര്‍ജ ഭനോട്ടിന്റെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രം നീര്‍ജയുടെ വിജയാഘോഷത്തിനിടെയാണ് പഴയ പരസ്യത്തിന്റെ വീഡിയോ അമൂല്‍ പുറത്തുവിട്ടത്. ബോക്‌സ് ഓഫിസ് ഹിറ്റിലേക്ക് കുതിക്കുന്ന നീര്‍ജ ഏറെ നിരൂപക ശ്രദ്ധയും നേടിയിരുന്നു.

നീര്‍ജ ഭനോട്ടിന്റെ പഴയ പരസ്യവുമായി അമൂല്‍
ചിത്രത്തില്‍ നീര്‍ജയായി എത്തിയത് ബോളിവുഡ് നടി സോനം കപൂറാണ്. 1986ല്‍ കറാച്ചിയില്‍ വച്ചു പാക് ഭീകരര്‍ റാഞ്ചിയ പാന്‍ അമേരിക്ക വിമാനത്തിലെ എയര്‍ഹോസ്റ്റസായിരുന്നു നീര്‍ജ. ഭീകരുടെ ആക്രമണത്തില്‍ നിന്നു നിരവധി പേരെ രക്ഷപെടുത്തിയ നീര്‍ജ വെടിയേറ്റു മരിക്കുകയായിരുന്നു. 23കാരിയ നീര്‍ജ അക്കാലത്തെ ഏറ്റവും പ്രശസ്തയായ മോഡല്‍ കൂടിയായിരുന്നു.
         
SUMMARY: Amul has released the video clip of a chocolate ad from the 80s which featured Neerja Bhanot. This was in celebration of the movie "Neerja", which has received a lot of critical acclaim and box office success. The movie tells the story of the 23-year-old flight attendant Neerja Bhanot who was killed in the 1986 hijacking of a Pan Am flight. Neerja's role was played by Sonam Kapoor in the movie.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia