Suspense Thriller | കേരള പൊലീസിനെ കുഴക്കിയ അതേ സംഭവം തന്നെയാണോ 'ആനന്ദ് ശ്രീബാല'? നവംബര്‍ 15ന് ചുരുളഴിയുന്നു; ട്രെയ് ലര്‍ വൈറലായതോടെ പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉയരുന്നത് നൂറുകണക്കിന് ചോദ്യങ്ങള്‍

 
 'Anand Sreebala' Movie Trailer Sparks Curiosity, Unveiling on November 15
 'Anand Sreebala' Movie Trailer Sparks Curiosity, Unveiling on November 15

Photo Credit: PRO

● മെറിന്‍ എന്ന കഥാപാത്രമായി മാളവിക മനോജ് വേഷമിടുന്നു
● ആനന്ദ് ശ്രീബാലയായി എത്തുന്നത് അര്‍ജ്ജുന്‍ അശോകന്‍
● വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ ഇടം പിടിച്ച വിഷയം പ്രമേയമായതിനാല്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് 'ബേസ്ഡ് ഓണ്‍ ട്രു ഇവന്റ്' എന്ന ടാഗ് ലൈനില്‍
● പ്രിയ വേണു, നീതാ പിന്റോ എന്നിവരാണ് നിര്‍മ്മാതാക്കള്‍

കൊച്ചി: (KVARTHA) നഗരത്തിലെ ഗോശ്രീ പാലത്തിന്റെ സമീപത്ത് നിന്നും ലഭിച്ച മൃതദേഹം ലോ കോളജ് വിദ്യാര്‍ത്ഥിയായ മെറിന്റെതാണെന്ന് തിരിച്ചറിയാന്‍ പൊലീസിന് അധികം സമയമൊന്നും വേണ്ടിവന്നില്ല. പക്ഷെ മെറിന്‍ എങ്ങനെയാണ് മരിച്ചത്? കാരണം എന്തായിരുന്നു? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുക വളരെ പ്രയാസകരമായിരുന്നു. 

ചുരുളഴിയാത്ത രഹസ്യം തേടിയുള്ള പൊലീസിന്റെ യാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ പ്രധാന ചര്‍ച്ചാവിഷയം. മെറിന്‍ കേസ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന 'ആനന്ദ് ശ്രീബാല'യുടെ ട്രെയ് ലര്‍ കഴിഞ്ഞ ദിവസമാണ് അണിയറക്കാര്‍  പുറത്തുവിട്ടത്. ട്രെയ് ലര്‍ വൈറലായതോടെ മെറിന് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. 

ആത്മഹത്യയാണോ? കൊലപാതകമാണോ? കൊലപാതകമാണെങ്കില്‍ കൊലയാളി ആരാണ്? എന്തിന് കൊന്നു? തുടങ്ങി ഒരായിരം ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഇതിനിടയില്‍ ആനന്ദ് ശ്രീബാല ആരാണെന്ന് ചോദിക്കുന്നവരുമുണ്ട്. മെറിന്‍ എന്ന കഥാപാത്രമായി മാളവിക മനോജ് വേഷമിടുന്ന ചിത്രത്തില്‍ ആനന്ദ് ശ്രീബാലയായി എത്തുന്നത് അര്‍ജ്ജുന്‍ അശോകനാണ്. 

വിഷ്ണു വിനയ് സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രം നവംബര്‍ 15 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത് അഭിലാഷ് പിള്ളയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ ഇടം പിടിച്ച വിഷയമാണ് ചിത്രത്തിന്റെ പ്രമേയം എന്നതിനാല്‍ 'ബേസ്ഡ് ഓണ്‍ ട്രു ഇവന്റ്' എന്ന ടാഗ് ലൈനിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ഒരുപിടി മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്‍, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അവതരിപ്പിക്കുന്നത്. 

'മാളികപ്പുറം', '2018' എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രിയ വേണു, നീതാ പിന്റോ എന്നിവരാണ് നിര്‍മ്മാതാക്കള്‍.

ഛായാഗ്രഹണം: വിഷ്ണു നാരായണന്‍, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: രഞ്ജിന്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിനു ജി നായര്‍, ലൈന്‍ പ്രൊഡ്യൂസേര്‍സ്: ഗോപകുമാര്‍ ജി കെ, സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര, ടീസര്‍ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈന്‍: ഓള്‍ഡ് മോങ്ക്‌സ്, സ്റ്റീല്‍സ്: ലെബിസണ്‍ ഗോപി, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍ കുമാര്‍.

#AnandSreebala #MalayalamMovie #MysteryThriller #KeralaPolice #TrueStory #TrailerRelease

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia