വീണ്ടുമൊരു താരവിവാഹമോചനം; അര്‍ബാസ് ഖാനും മലൈക അറോറയും വേര്‍പിരിയുന്നു? പിന്നില്‍ മലൈകയ്ക്ക് ബ്രിട്ടിഷ് ബിസിനസുകാരനുമായുളള ബന്ധം

 


(www.kvartha.com 30.01.2016) നടന്‍ ഫര്‍ഖാന്‍ അക്തറും ഭാര്യ അധൂന അക്തറും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മറ്റൊരു താരവിവാഹം കൂടി വേര്‍പിരിയലിന്റെ വക്കില്‍. നടനും സംവിധായകനുമായ അര്‍ബാസ് ഖാനും ഭാര്യയും നടിയുമായ മലൈക അറോറയും വിവാഹമോചിതരാവുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 17 വര്‍ഷത്തെ വിവാഹജീവിതത്തിനു ശേഷമാണ് ഇരുവരും പിരിയുന്നത്. എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സൈറ്റായ സ്‌പോര്‍ട്ട്‌ബോയ്.കോമാണ് ഇരുവരും പിരിയുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരനാണ് അര്‍ബാസ്. ഐറ്റം നമ്പറുകള്‍ കൊണ്ട് ബോളിവുഡിനെ ത്രസിപ്പിച്ച താരമാണ് മലൈക. ഇരുവരുടെയും വേര്‍പിരിയല്‍ ബോളിവുഡ് സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. 

മലൈക അര്‍ബാസിന്റെ ബാന്ദ്രയിലെ വീട്ടില്‍ നിന്നു ഖാറിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറ്റിയതായാണ് കേള്‍ക്കുന്നത്. ഇരുവരുടെയും മകന്‍ അര്‍ഹാനും മലൈകയ്‌ക്കൊപ്പമുണ്ട്. മലൈകയ്ക്ക് ഒരു ബ്രിട്ടിഷ് ബിസിനസുകാരനുമായുളള ബന്ധമാണ് ഇരുവരെയും അകറ്റിയെന്നാണ് കേള്‍വി. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇരുവരും തയാറായിട്ടില്ല. 

മലൈകയും അര്‍ബാസും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ഇരുവരും സന്തോഷത്തോടെ കഴിയുന്നുവെന്നുമാണ് മലൈകയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

വീണ്ടുമൊരു താരവിവാഹമോചനം; അര്‍ബാസ് ഖാനും മലൈക അറോറയും വേര്‍പിരിയുന്നു? പിന്നില്‍ മലൈകയ്ക്ക് ബ്രിട്ടിഷ് ബിസിനസുകാരനുമായുളള ബന്ധം
     

SUMMARY: Following the shocking news of actor Farhan Akhtar and Adhuna Akhtar separating, rumour mils have been abuzz with reports of yet another Bollywood couple parting ways. According to reports, producer-actor Arbaaz Khan and actor Malaika Arora Khan are headed for a divorce, after a marriage of 17 years.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia