കത്രീന കൈഫും അനുഷ്‌ക ശര്‍മയും ഷാരൂഖിന്റെ നായികമാരാവുന്നു

 


മുംബൈ: (www.kvartha.com 01.06.2017) കത്രീന കൈഫും അനുഷ്‌ക ശര്‍മയും വീണ്ടും ഷാരൂഖ് ഖാന്റെ നായികമാരാവുന്നു. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുള്ളനായാണ് ഷാരൂഖ് അഭിനയിക്കുന്നത്. 2012ല്‍ ഇറങ്ങിയ ജബ് തക് ഹെ ജാന്‍ എന്ന ചിത്രത്തില്‍ കത്രീനയും അനുഷ്‌കയും ഷാരൂഖിന്റെ നായികമാരായിരുന്നു.

കത്രീന കൈഫും അനുഷ്‌ക ശര്‍മയും ഷാരൂഖിന്റെ നായികമാരാവുന്നു

മീററ്റ്, ഡല്‍ഹി, മുംബൈ, യു എസ് എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്. ചിത്രം പൂര്‍ണമായി പ്രണയത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ളതല്ലെന്ന് ആനന്ദ് പറഞ്ഞു. അതേസമയം പുതുതലമുറ ബന്ധങ്ങള്‍ ചിത്രം അനാവരണം ചെയ്യും. കുള്ളന്‍ കഥാപാത്രമെന്നതിലുപരി ഷാരൂഖിന് ഈ സിനിമയില്‍ ഏറെ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു

ദീപിക പദുക്കോണിനെയും നായികമാരില്‍ ഒരാളായി പരിഗണിച്ചിരുന്നു. എന്നാല്‍, രണ്‍വീര്‍ സിംഗിന്റെ കാമുകിമാരായിരുന്ന അനുഷ്‌കയും കത്രീനയും ദീപികയുമായി അത്ര സൗഹൃദത്തില്‍ അല്ലാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Superstar Shah Rukh Khan has reunited with his Jab Tak Hai Jaan co-stars Katrina Kaif and Anushka Sharma for director Aanand L Rai's upcoming film.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia