(www.kvartha.com 11.03.2016) സിനിമയുടെ പെര്‍ഫെക്ഷനു വേണ്ടി ഏതറ്റം വരെയും പോകുന്ന താരമാണ് അനുഷ്‌കാ ശര്‍മ്മ. സുല്‍ത്താന്‍ എന്ന പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ പെര്‍ഫെക്ഷനു വേണ്ടി ഗുസ്തി പഠിക്കുകയാണ് ഇപ്പോള്‍ ഈ താരം. സല്‍മാന്‍ ഖാന്‍ നായകനാകുന്ന ചിത്രമാണ് സുല്‍ത്താന്‍. ജീവിതത്തിലും കരിയറിലും ഏറെ സംഘര്‍ഷങ്ങള്‍ നേരിടുന്ന ഗുസ്തിതാരമായിട്ടാണ് ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ എത്തുന്നത്.
സുല്‍ത്താന്‍ അലി ഖാന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ സല്‍മാന്റെ നായികയും ഗുസ്തി താരം തന്നെയാണ്. അനുഷ്‌കയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുഷ്‌കയുടെ കഥാപാത്രം ഗുസ്തി പരിശീലനം നടത്തുന്നതും ഗുസ്തി മത്സരത്തില്‍ പങ്കെടുക്കുന്നതും ചിത്രത്തിലുണ്ട്. അതുകൊണ്ടു തന്നെ പെര്‍ഫെക്ഷനായി താരം ആറ് ആഴ്ചകളാണ് ഗുസ്തിയില്‍ പരിശീലനം നേടിയത്.
ഗുസ്തിക്കാരുടെ ശരീരഭാഷ സ്വന്തമാക്കുന്നതിന് വേണ്ടിയാണ് താന്‍ പരിശീലനത്തില്‍ പങ്കെടുത്തതെന്നും മനസിന് ഏറെ കരുത്ത് പകരുന്ന പരിശീലനമാണ് കടന്നു പോയതെന്നും അനുഷ്‌ക പറയുന്നു. എന്തായാലും അനുഷ്‌കയുടെ കരിയറിലെ തന്നെ ഏറ്റവും വേറിട്ട കഥാപാത്രമാണ് സുല്‍ത്താനിലെ ഗുസ്തിതാരം. കരിയറില്‍ പ്രണയ ചിത്രങ്ങളും ത്രില്ലര്‍ സിനിമകളും ചെയ്തിട്ടുണ്ടെങ്കിലും സുല്‍ത്താനിലേക്ക് കടക്കുന്ന പുതിയൊരു അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് അനുഷ്‌ക ശര്‍മ്മ.
SUMMARY: Anushka Sharma has undergone rigorous training for six weeks for her role as a wrestler in 'Sultan'. The film's director Ali Abbas Zafar is impressed with her dedication.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.