പത്മാവതി പ്രദര്‍ശിപ്പിക്കുന്ന ഏത് തീയേറ്ററും ആക്രമിക്കും: രജപുത്ര കര്‍ണി സേനയുടെ ഭീഷണി

 


ന്യൂഡല്‍ഹി: (www.kvartha.com 31.12.2017) പത്മാവതിയുടെ പ്രദര്‍ശനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന ഭീഷണിയുമായി രജപുത്ര കര്‍ണി സേന. നിര്‍ദ്ദിഷ്ട മാറ്റങ്ങളുമായി പത്മാവതിയുടെ പ്രദര്‍ശനത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയതിന് പിന്നാലെയാണ് സേനയുടെ ഭീഷണി.

പത്മാവതിയുടെ റിലീസ് രാജ്യത്ത് വിപ്ലവം സൃഷ്ടിക്കും. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുണ്ടാകുന്ന ജീവഹാനിക്കും ധനനഷ്ടത്തിനും സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഞങ്ങളുടെ ആളുകള്‍ തീയേറ്ററുകള്‍ക്ക് പുറത്തുണ്ടാകും. ഏത് തീയേറ്ററിലാണോ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് അവ ഞങ്ങള്‍ ആക്രമിക്കും- കര്‍ണി സേന നേതാവായ സുഖ് ദേവ് സിംഗ് ഗോഗമെദി ഭീഷണി മുഴക്കി.

പത്മാവതി പ്രദര്‍ശിപ്പിക്കുന്ന ഏത് തീയേറ്ററും ആക്രമിക്കും: രജപുത്ര കര്‍ണി സേനയുടെ ഭീഷണി

ചിത്രത്തിനിപ്പോള്‍ പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത് ചില സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. അധോലോക ഭീഷണി സെന്‍സര്‍ ബോര്‍ഡിന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പത്മാവത് എന്ന പേരില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ചിത്രത്തിലെ നിരവധി ഭാഗങ്ങള്‍ മുറിച്ചുമാറ്റിയായിരിക്കും പ്രദര്‍ശനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The CBFC on Saturday cleared the film with a few modifications. It has even recommended changing the title of the film to 'Padmavat'.

Keywords: Padmavati, Rajput Karni Sena, CBFC ,Sanjay Leela Bhansali, Deepika Padukone, Ranveer Singh, Shahid Kapoor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia