അര്‍ജുന്‍ ചിത്രത്തിന് കന്നഡ സര്‍ക്കാര്‍ പുരസ്‌കാരം

 


(www.kvartha.com 17.02.2016) അര്‍ജുന്‍ ചിത്രത്തിന് കന്നഡ സര്‍ക്കാരിന്റെ പുരസ്‌കാരം. അര്‍ജുന്‍ സംവിധായകനായും നായകനായും എത്തിയ അഭിമന്യുവിന്
 മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. 1994ല്‍ പുറത്തിറങ്ങിയ ജയ്ഹിന്ദ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അഭിമന്യൂ.

തമിഴിലും തെലുങ്കിലും ജയ്ഹിന്ദ് 2 എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തത്. കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളാണ് അഭിമന്യൂ കൈകാര്യം ചെയ്തത്. അവസാനം പുറത്തിറങ്ങിയ അര്‍ജുന്‍ ചിത്രവും അഭിമന്യുവാണ്.

2015ല്‍ താരത്തിന്റെ സിനിമകളൊന്നും പുറത്തിറങ്ങിയിരുന്നില്ല. എന്നാല്‍ 2016ല്‍ മൂന്നു ചിത്രങ്ങള്‍ അര്‍ജുന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മെല്ലിയ കോഡു, നിപുണന്‍ എന്നീ തമിഴ് ചിത്രങ്ങളും, ഗെയിം എന്ന കന്നഡ സിനിമയും ഈ വര്‍ഷം അര്‍ജുന്റേതായി പുറത്തിറങ്ങും.
       
അര്‍ജുന്‍ ചിത്രത്തിന് കന്നഡ സര്‍ക്കാര്‍ പുരസ്‌കാരം

SUMMARY: Actor-director Arjun followed up his super hit flick 'Jai Hind' with a sequel that released in 2014. This sequel was made as a bilingual in Tamil and Kannada. The Tamil version was just 'Jai Hind 2' while the Kannada version was titled as 'Abhimanyu' and it was also the debut directorial of Arjun in Kannada.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia