Asif Ali | നായകനായെത്തിയ തന്റെ പുതിയ ചിത്രം 'തലവന്‍' പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതുകണ്ട് വികാരാധീനനായി കണ്ണുനിറഞ്ഞ് ആസിഫ് അലി
*അഭിനന്ദനങ്ങള്‍ അറിയിച്ച മാധ്യമപ്രവര്‍ത്തകനോട് നന്ദി പറഞ്ഞു
*പ്രേക്ഷക ആവശ്യപ്രകാരം പല സെന്ററുകളും കഴിഞ്ഞദിവസം സ്‌പെഷ്യല്‍ ഷോ ഒരുക്കിയിരുന്നു
കൊച്ചി: (KVARTHA) നായകനായെത്തിയ തന്റെ പുതിയ ചിത്രം 'തലവന്‍' പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതുകണ്ട് വികാരാധീനനായി കണ്ണുനിറഞ്ഞ് ആസിഫ് അലി. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച റിലീസായ തലവന്റെ പ്രേക്ഷകപ്രതികരണം കണ്ട സന്തോഷത്താല്‍ കണ്ണുനിറഞ്ഞ് കാറില്‍ പോകുന്ന ആസിഫ് അലിയെ ആണ് വീഡിയോയില്‍ കാണുന്നത്.
അഭിനന്ദനങ്ങള്‍ അറിയിച്ച മാധ്യമപ്രവര്‍ത്തകനോട് നന്ദി പറഞ്ഞ ശേഷം ഇത്ര മികച്ച പ്രതികരണങ്ങള്‍ കണ്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ആസിഫ് അലി പറഞ്ഞു. മികച്ച അഭിപ്രായത്തോടെ മുന്നേറുന്ന തലവന് വെള്ളിയാഴ്ച രാത്രി പല സെന്ററുകളിലും പ്രേക്ഷക ആവശ്യപ്രകാരം സ്‌പെഷ്യല്‍ ഷോകളും ഒരുക്കിയിരുന്നു. ഹിറ്റ് ജോഡികളായ ബിജു മേനോന്‍ - ആസിഫ് അലി കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ഹിറ്റായി ചിത്രം മാറുമെന്നാണ് സൂചന.
#AsifAli after #Thalavan show 🥹 pic.twitter.com/eLc6Nhwrou
— AB George (@AbGeorge_) May 24, 2024
ഫീല്‍ - ഗുഡ് ചിത്രങ്ങളില്‍ നിന്നുള്ള സംവിധായകന്‍ ജിസ് ജോയുടെ വ്യതിചലനവും പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നുതന്നെ വേണം പറയാന്‍. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് തലവന്‍ അവതരിപ്പിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലന്‍ഡന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം& പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരണ്‍ വേലായുധന്‍. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയന്‍ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സാഗര്‍, അസോസിയേറ്റ് ഡയറക്ടേര്‍സ് - ഫര്‍ഹാന്‍സ് പി ഫൈസല്‍, അഭിജിത് കെ എസ്, പ്രൊഡക്ഷന്‍ മാനേജര്‍ - ജോബി ജോണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ആസാദ് കണ്ണാടിക്കല്‍, പി ആര്‍ ഒ - വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍കറ്റിംഗ് - അനൂപ് സുന്ദരന്‍.