Legal Inquiry | ബലാത്സംഗകേസ്: മുകേഷ് എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി
● ആലുവ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് മുകേഷിനെതിരെ നിയമ നടപടികൾ ഉയർന്നത്.
● ജാമ്യം അനുവദിച്ചെങ്കിലും, അന്വേഷണത്തിനായി ഹാജരാകണമെന്ന് വ്യവസ്ഥയുണ്ട്.
കൊച്ചി: (KVARTHA) ബലാത്സംഗകേസിൽ നടനും എംഎൽഎയുമായ എം.മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായി. പ്രത്യേക അന്വേഷണ സംഘത്തിന്റെ കൊച്ചി മറൈൻ ഡ്രൈവിലുള്ള ഓഫീസിൽ നടക്കുന്ന ചോദ്യം ചെയ്യലിൽ ആണ് മുകേഷ് എത്തിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ നിരവധി നടിമാരാണ് ലൈംഗികാതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രംഗത്തു വന്നത്. ഈ വെളിപ്പെടുത്തലുകളുടെ പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ ബലാത്സംഗം, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളിൽ കേസ് രജിസ്റ്റർ ചെയ്തത്.
ഈ കേസിൽ മുകേഷിനെ അറസ്റ്റ് ചെയ്യുന്നത് വിലക്കി കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, അന്വേഷണസംഘം എപ്പോൾ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ഈ ജാമ്യം അനുവദിച്ചത്.
#Mukesh #Assault #CelebrityNews #Kerala #LegalInquiry #PoliceInvestigation