Controversy | 'ബ്രോ ഡാഡി സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി'; അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പരാതി 

 
Bro Daddy, Assistant Director, Molestation, Abuse, Malayalam Cinema, Hyderabad, Police Case, Investigation, Complaint, Arrest
Bro Daddy, Assistant Director, Molestation, Abuse, Malayalam Cinema, Hyderabad, Police Case, Investigation, Complaint, Arrest

Representational Image Generated By Meta AI

2021 ഓഗസ്റ്റ് എട്ടിന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണു സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്. 

വിവാഹ സീന്‍ ഷൂട്ട് ചെയ്യുന്നതിന്  മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്. 

തിരുവനന്തപുരം: (KVARTHA) ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഓരോ ദിവസം പീഡന പരാതിയുമായി താരങ്ങള്‍ രംഗത്ത്. ഇതിനോടകം തന്നെ മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കെതിരെ പരാതി ഉയരുകയും കേസെടുക്കുകയും ചെയ്തിരിക്കുന്നു.

ഇപ്പോഴിതാ 'ബ്രോ ഡാഡി' സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍മാരിലൊരാള്‍ പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. പരാതിയില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തിന് വ്യാഴാഴ്ച പരാതി നല്‍കുമെന്ന് ഇരയായ നടി അറിയിച്ചു. 

2021 ഓഗസ്റ്റ് എട്ടിന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണു സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹ സീന്‍ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്. അസോസിയേഷന്റെ നിര്‍ദേശ പ്രകാരമാണ് പരാതിക്കാരി അഭിനയിക്കാനെത്തിയത്. 

തുടര്‍ന്ന് ഇനിയും അവസരം തരാമെന്ന് പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് വരാന്‍ ആവശ്യപ്പെട്ടുവെന്നും ഇതനുസരിച്ചു സ്വന്തം നിലയില്‍, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്ത് തന്നെ മുറിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. മന്‍സൂര്‍ റഷീദ് മുറിയിലെത്തി കുടിക്കാന്‍ കോള കൊടുത്തുവെന്നും ഇതിനു ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായി എന്നുമായിരുന്നു നടിയുടെ പരാതി.

തുടര്‍ന്ന് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിച്ച് വീട്ടിലേക്കു പോയി. തൊട്ടടുത്ത ദിവസം രാവിലെ നഗ്‌നചിത്രം അസിസ്റ്റന്റ് ഡയറക്ടര്‍ നടിക്ക് അയച്ചു കൊടുത്ത് പണം ആവശ്യപ്പെട്ടു. പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ ഗച്ചിബൗളി സ്റ്റേഷനില്‍ ബലാത്സസംഗത്തിന് കേസെടുത്തു. തുടര്‍ന്നും ഈ ചിത്രം കാണിച്ച് പലപ്പോഴായി പണം വാങ്ങിയെന്നാണ് അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെയുള്ള പരാതി.

അറസ്റ്റ് ചെയ്യാന്‍ പൊലീസ് കൊല്ലം കടയ്ക്കലിലെ പ്രതിയുടെ വീട്ടിലെത്തിയെങ്കിലും അയാള്‍ ഒളിവില്‍ പോയിരുന്നു. മാത്രമല്ല, ഇയാള്‍ക്ക് രാഷ്ട്രീയ സഹായം കിട്ടിയെന്നും പരാതിക്കാരി പറയുന്നു. പിന്നീടും പ്രമുഖരുടെ സിനിമകളില്‍ ഇയാള്‍ പങ്കെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു.


മറ്റൊരു പരാതി ഉയര്‍ന്നിരിക്കുന്നത് സിനിമാ, സീരിയല്‍ സംവിധായകന്‍ സുധീഷ് ശങ്കറിനെതിരെയാണ്. 2019ല്‍ ആണു കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി യുവനടി നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കഠിനംകുളം പൊലീസ് മൊഴി രേഖപ്പെടുത്തി. 

സുധീഷ് അടിക്കുകയും തോളില്‍ പിടിക്കുകയും ചെയ്‌തെന്നാണ് നടിയുടെ പരാതി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനുവിനെതിരെയും പരാതിയുണ്ട്. വരുംദിവസങ്ങളില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

#BroDaddy, #MalayalamCinema, #Crime, #Allegation, #PoliceCase, #Investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia