'ഞങ്ങളുടെ വികാരത്തെ മാനിക്കാതെയാണ് നിങ്ങള്‍ വെബ് സീരീസ് റിലീസ് ചെയ്തത്': ദി ഫാമിലി മാന്‍ രണ്ടാം ഭാഗം നിർത്തിവയ്ക്കണമെന്ന് സീമന്‍

 


ചെന്നൈ: (www.kvartha.com 07.06.2021) ഇന്ത്യന്‍ സിരീസുകളില്‍ ഏറ്റവും ജനപ്രീതി നേടിയ ദി ഫാമിലി മാന്‍ രണ്ടാം ഭാഗത്തിന്റെ പ്രദർശനം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് നാം തമിഴര്‍ കച്ചി നേതാവ് സീമന്‍. സിരീസിന്‍റെ രണ്ടാം സീസണ്‍ ജൂണ്‍ 4ന് ആണ് ആമസോൺ പ്രീമിയര്‍ റിലീസ് ചെയ്തത്. തമിഴ് ജനതയെയും, ഏലം ലിബറേഷന്‍ മൂവമെന്റിനേയും തെറ്റായി കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സീമന്‍ രം​ഗത്തെത്തിയത്. ഇക്കാര്യം കുറിച്ചുകൊണ്ട് ഇദ്ദേഹം ആമസോണ്‍ പ്രൈമിന് കത്തയച്ചു.

'ഞങ്ങളുടെ വികാരത്തെ മാനിക്കാതെയാണ് നിങ്ങള്‍ വെബ് സീരീസ് റിലീസ് ചെയ്തത്. ഇനിയും അതിന്റെ പ്രദര്‍ശനം തുടരുകയാണെങ്കില്‍ ലോകമെമ്പാടുമുള്ള തമിഴരില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരും. പ്രൈം വിഡിയോ അടക്കമുള്ള ആമസോണ്‍ സെര്‍വീസുകള്‍ വിലക്കാന്‍ ആവശ്യപ്പെട്ട് ഞങ്ങള്‍ ക്യാംപെയിനും ആരംഭിക്കും'- കത്തില്‍ സീമന്‍ പറഞ്ഞു.

'ഞങ്ങളുടെ വികാരത്തെ മാനിക്കാതെയാണ് നിങ്ങള്‍ വെബ് സീരീസ് റിലീസ് ചെയ്തത്': ദി ഫാമിലി മാന്‍ രണ്ടാം ഭാഗം നിർത്തിവയ്ക്കണമെന്ന് സീമന്‍

ഫെബ്രുവരി 12ന് പ്രീമിയര്‍ ചെയ്യുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന സീസണിന്‍റെ റിലീസ് കോവിഡ് മൂലം നീട്ടിവച്ചിരുന്നു. ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ശ്രീകാന്ത് തിവാരിയെന്ന സീനിയര്‍ അനലിസ്റ്റ് ആണ് 'ഫാമിലി മാനി'ലെ പ്രധാന കഥാപാത്രം.

മനോജ് ബാജ്‍പേയ് ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാര്യ സുചിത്ര അയ്യരെ അവതരിപ്പിക്കുന്നത് പ്രിയാമണിയാണ്. സീമ ബിശ്വാസ്, ശറദ് കേല്‍ക്കര്‍, ദര്‍ഷന്‍ കുമാര്‍, സണ്ണി ഹിന്ദുജ, ശഹബ് അലി, ശ്രേയ ധന്മന്തരി, മഹെക് താക്കൂര്‍, വേദാന്ത് സിന്‍ഹ തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. സാമന്തയുടെ ആദ്യ വെബ് സിരീസ് കൂടിയാണിത്.

Keywords:  News, National, India, Tamilnadu, Entertainment, Web serial, Film, Actor, Actress, Chennai, ‘Ban Family Man 2’: Bharathiraja, Seeman ask govt to ban Amazon Prime series.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia