Simran about Mammootty | 'അകത്തും പുറത്തും മനോഹരമായ വ്യക്തിത്വത്തിനുടമ': മമ്മൂട്ടിയെ കുറിച്ച് നടി സിമ്രാന്‍
Jul 2, 2022, 17:47 IST
ചെന്നൈ: (www.kvartha.com) മമ്മൂട്ടിയെ പ്രശംസിച്ച് തെന്നിന്‍ഡ്യന്‍ പ്രേക്ഷകരുടെ പ്രിയതാരം സിമ്രാന്‍. മമ്മൂട്ടിക്കൊപ്പം ചെലവഴിച്ച അവസരത്തെ കുറിച്ചാണ് വര്‍ഷങ്ങള്‍ക്കിപ്പുറം സിമ്രാന്‍ പറയുന്നത്. അകത്തും പുറത്തും മനോഹരമായ വ്യക്തിത്വത്തിനുടമയാണ് മമ്മൂട്ടിയെന്ന് സിമ്രാന്‍ പറഞ്ഞു.
'മമ്മൂട്ടി സാറിനൊപ്പം ഒരുപാട് നല്ല ഓര്‍മകളുണ്ട്. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷമുണ്ട്. അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ള ആളാണ് അദ്ദേഹം. സൗത്ത് ഇന്‍ഡ്യയില്‍ എന്റെ ആദ്യത്തെ അഭിനയം അദ്ദേഹത്തിനൊപ്പമായിരുന്നു. ആവേശവും കൗതുകവും നിറഞ്ഞതായിരുന്നു ആ സമയം. ആ ചിത്രത്തിലഭിനയിച്ചിട്ട് ഇപ്പോള്‍ രണ്ട് പതിറ്റാണ്ടുകളായി. ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നാറുണ്ട്,' എന്ന് സിമ്രാന്‍ പറഞ്ഞു.
റോകട്രി റെഡ് കാര്‍പറ്റില്‍ ബിഹൈന്‍ഡ് വുഡ്സിനോടായിരുന്നു സിമ്രാന്റെ പ്രതികരണം. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ 'റോകട്രി: ദി നമ്പി എഫക്റ്റ്' ആണ് സിമ്രാന്റേതായി പുറത്തിറങ്ങിയ ചിത്രം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.