Quran Recitation | ശ്രുതിമധുരമായി ഖുര്‍ആന്‍ പാരായണം ചെയ്ത് പാര്‍വതി; സ്‌കൂള്‍ കലോത്സവത്തില്‍ താരമായി എല്‍പി വിദ്യാര്‍ഥിനി; വീഡിയോ വൈറല്‍
Nov 17, 2022, 22:01 IST
കോഴിക്കോട്: (www.kvartha.com) ശ്രുതിമധുരമായ ഖുര്‍ആന്‍ പാരായണത്തിലൂടെ എല്ലാവരുടെയും ഹൃദയം കവര്‍ന്ന് ഹിന്ദു വിദ്യാര്‍ഥിനി സ്‌കൂള്‍ കലോത്സവത്തില്‍ താരമായി. ചെമ്മരത്തൂര്‍ വെസ്റ്റ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥി പാര്‍വതിയാണ് തോടന്നൂര്‍ സബ് ജില്ലാ കലോത്സവ വേദിയെ ഞെട്ടിച്ചത്. അറബി പദങ്ങള്‍ വഴക്കത്തോടെയും ശരിയായ രൂപത്തില്‍ ഉച്ചരിച്ചുമായിരുന്നു പാര്‍വതിയുടെ ഖുര്‍ആന്‍ പാരായണം.
സ്‌കൂളിലെ അറബി അധ്യാപികയായ റുഖിയയുടെ ശിക്ഷണത്തിലായിരുന്നു അറബി പഠനം. ഇത്തവണ അറബി സംഘഗാനം ഉള്‍പെടെയുള്ള ഇനങ്ങളിലും പാര്‍വതി മത്സരിക്കുന്നുണ്ട്. പാര്‍വണയും അറബി ആംഗ്യപ്പാട്ട് ഉള്‍പെടയുള്ള ഇനങ്ങളിലെ മത്സരാര്‍ഥിയാണ്. കലോത്സവത്തില്‍ പാര്‍വതി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിട്ടുണ്ട്.
Keywords: Latest-News, Kerala, Kozhikode, Top-Headlines, Quran, Programme, Student, Kerala School Kalolsavam, Video, Viral, Social-Media, Beautiful Quran Recitation of School Student.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.