ദീപിക പദുക്കോണിന്റെ ഗൂമറിന് ചുവടുവെച്ച് ഷക്കീറയും ബിയോണ്‍സും?; വീഡിയോ കാണാം

 


മുംബൈ: (www.kvartha.com 11.11.2017) ദീപിക പദുക്കോണിന്റെ പുതിയ ചിത്രമായ പത്മാവതിയിലെ ഗാനത്തിന് ഷക്കീറയും ബിയോണ്‍സും ചുവടുവെയ്ക്കുന്ന വീഡിയോ വൈറലാകുന്നു. ഒക്ടോബര്‍ 25നാണ് ചിത്രത്തിലെ ഗൂമര്‍ വീഡിയോ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യുന്നത്. ഇതുവരെ 42 മില്യണിലേറെ പേര്‍ ഇത് കണ്ടുകഴിഞ്ഞു.

ദീപികയുടെ നൃത്തചുവടുകള്‍ ഇതിനകം ചര്‍ച്ചയായികഴിഞ്ഞിരുന്നു. ഇതിന്റെ നിരവധി വേര്‍ഷനുകള്‍ ഇതിനകം ഇന്റര്‍നെറ്റിലെത്തി. എന്നാല്‍ ഷക്കിറയും ബിയോണ്‍സും ഗാനത്തിനൊപ്പം ചുവട് വെയ്ക്കുന്നത് കണ്ട് ചിലരെങ്കിലും ഞെട്ടി. എന്നാലിത് ഗൂമറിന്റേയും 2007ല്‍ സൂപ്പര്‍ ഹിറ്റായ ബ്യൂട്ടിഫുള്‍ ലെയറിന്റേയും മിക്‌സാണ്. ഷക്കിറയും ബിയോണ്‍സും 2007ല്‍ പുറത്തിറക്കിയ ബ്യൂട്ടിഫുള്‍ ലെയര്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഗൂമര്‍ ഓഡിയോ ട്രാക്കിനൊപ്പം ബ്യൂട്ടിഫുള്‍ ലെയറിലെ നൃത്തചുവടുകള്‍ എഡിറ്റ് ചെയ്യുകയായിരുന്നു.

ദീപിക പദുക്കോണിന്റെ ഗൂമറിന് ചുവടുവെച്ച് ഷക്കീറയും ബിയോണ്‍സും?; വീഡിയോ കാണാം

നവംബര്‍ 2നായിരുന്നു ഈ വീഡിയോ ഷെയര്‍ ചെയ്തത്. ഇതിനകം 86,000 പേര്‍ ഇത് കണ്ടുകഴിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Replacing Deepika in this special version of Ghoomar are none other than singing sensation Shakira and pop queen Beyonce. Surprised? Well, they didn't perform to the song or anything. The video is simply a mix of Ghoomar and Beyonce and Shakira's 2007 hit Beautiful Liar.

Keywords: Entertainment, Padnavati
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia