മോഡിയെ പ്രശംസിച്ച് വ്യാജവീഡിയോ: അമിതാഭ് ബച്ചന് പൊട്ടിത്തെറിച്ചു
Aug 22, 2013, 09:18 IST
മുംബൈ: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ബോളീവുഡ് താരം അമിതാ ബച്ചന്. വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും താരം ആവശ്യപ്പെട്ടു. അമിതാഭ് ബച്ചന് നരേന്ദ്രമോഡിയെ വാനോളം പുകഴ്ത്തുന്ന വീഡിയോയാണ് ദിവസങ്ങളായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.
തന്റെ ബ്ലോഗിലൂടെയാണ് വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ ബിഗ് ബി പൊട്ടിത്തെറിച്ചത്. 2007ലാണ് വിഡിയോയിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് ബച്ചന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിനുവേണ്ടി നടത്തിയ 'ലീഡ് ഇന്ത്യ' എന്ന പരിപാടിയിലേതാണ് ദൃശ്യങ്ങള്‍. ഇന്ത്യയുടെ പൈതൃകത്തെക്കുറിച്ചാണ് ബച്ചന് വീഡിയോയില്‍ പറയുന്നത്.
എന്നാല്‍ വ്യാജ വീഡിയോയില്‍ തന്റെ ശബ്ദവും വ്യാജ കുറിപ്പുകളും ഉപയോഗിച്ചതായി ബച്ചന് ആരോപിച്ചു. ലീഡ് ഇന്ത്യയിലെ ദൃശ്യങ്ങളെ എന്റെ ശബ്ദവും കുറിപ്പുകളും ഉപയോഗിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രശംസിക്കുന്ന ദൃശ്യങ്ങളാക്കി മാറ്റുകയായിരുന്നു ചിലര്‍ ബച്ചന് പറഞ്ഞു.
ജിതേന്ദ ഭഗത് എന്നയാളാണ് വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. തന്റെ പേരില്‍ വ്യാജവീഡിയോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ബച്ചന് ആവശ്യപ്പെട്ടു. പകര്പ്പവകാശനിയത്തിന്റെ ലംഘനമാണ് വീഡിയോ എന്നും ബച്ചന് ബ്ലോഗില്‍ കുറിച്ചു.
SUMMARY: Mumbai: Bollywood megastar Amitabh Bachchan is angry over a fake YouTube video circulating on Internet in which he has been shown leading a campaign in favour of Gujarat chief minister Narendra Modi.
Keywords: Entertainment news, Mumbai, Bollywood megastar, Amitabh Bachchan, Angry, Fake YouTube video, Circulating, Internet, Shown leading, Campaign, Favour of, Gujarat, Chief minister, Narendra Modi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.